‘അഗ്നിപഥ് യുവാക്കള്‍ക്ക് മികച്ച അവസരം’; ഒരാള്‍ക്ക് ജോലി ലഭിച്ചിരുന്നിടത്ത് ഇനി നാല് പേര്‍ക്കെന്ന് നാവിക സേനാ മേധാവി

സൈന്യത്തില്‍ നാല് വര്‍ഷത്തെ ഹ്രസ്വനിയമനത്തിനായി കേന്ദ്രം പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി സേനകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് നാവികസേനാ മേധാവി ആര്‍ ഹരികുമാര്‍. പരിശീലന കാലയളവ് കുറഞ്ഞാലും അത് സേനയെ ബാധിക്കില്ല. പദ്ധതിക്കായി ബോധവത്കരണം നടത്തുമെന്നും ഹരികുമാര്‍ മുംബൈയില്‍ പറഞ്ഞു.(navy chief on violent protests over agnipath scheme)
Read Also: ഹൃദയങ്ങൾ കീഴടക്കി “777 ചാർളി”; സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി…
അഗ്നിപഥിനെതിരായ പ്രതിഷേധങ്ങള്‍ അപ്രതീക്ഷിതമാണ്. മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സേനയിലെ ഏറ്റവും വലിയ പരിവര്‍ത്തനമാണ് അഗ്നിപഥ് എന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി താനടക്കമുള്ളവര്‍ ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് വരികയാണെന്നും നാവിക സേനാ മേധാവി പറഞ്ഞു. ‘പദ്ധതിയെക്കുറിച്ച് ആസൂത്രണം ചെയ്ത സംഘത്തില്‍ ഞാനും അംഗമായിരുന്നു. ഇതൊരു വിപ്ലവാത്മകമായ നീക്കമാണ്. ഒന്നര വര്‍ഷമായി ഇതിനുവേണ്ടി പ്രവര്‍ത്തിച്ചു വരികയാണ്. ഇന്ത്യന്‍ സായുധ സേനകളെ പലവിധത്തില്‍ ഇത് പരിവര്‍ത്തിപ്പിക്കും’, ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പറഞ്ഞു.
പദ്ധതി രാജ്യത്തിനും യുവാക്കള്‍ക്കും സഹായകരമാണ്. കൂടുതല്‍ സാധ്യതകള്‍ ഇത് തുറന്ന് വെക്കും. തെറ്റിദ്ധാരണകള്‍ കൊണ്ടും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനാലുമാണ് പദ്ധതിക്കെതിരെ പ്രതിഷേധമുണ്ടാവുന്നത്. നേരത്തേ ഒരാള്‍ക്ക് ജോലി ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ നാല് പേര്‍ക്ക് ജോലി ലഭിക്കാനുള്ള സാഹചര്യം ഉണ്ടാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ കാലം മാത്രം ജോലി ദൈര്‍ഘ്യമുള്ളതിനാല്‍ അത് പ്രതികൂലമാവില്ലേ എന്ന ചോദിച്ചപ്പോള്‍, പദ്ധതി വഴി തെരഞ്ഞെടുക്കപ്പെടുന്ന അഗ്നിവീറുകള്‍ക്ക് ഈ ജോലി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സാഹചര്യമാണ് ഉണ്ടാവുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആര്‍ ഹരികുമാര്‍ ഇന്ത്യന്‍ നാവിക സേനയുടെ 25ാമത് മേധാവിയായി ചുമതലയേറ്റത്.
Story Highlights: navy chief on violent protests over agnipath scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here