കെ സുധാകരന്റെ കണ്ണൂരിലെ വീടിന് സായുധ സുരക്ഷ; നടപടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍
June 18, 2022
2 minutes Read

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂരിലെ വീടിന് സുരക്ഷ കൂട്ടി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കണ്ണൂര്‍ നടാലിലെ സുധാകരന്റെ വീടിന് സായുധ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തും. സുധാകരന്റെ യാത്രയിലും സായുധ പൊലീസ് അകമ്പടിയുണ്ടാകും.(police security doubled for k sudhakaran)
സംസ്ഥാനത്തെ നിലവിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളത്. മുഴുവന്‍ സമയ സുരക്ഷയാണ് കെ പിസിസി പ്രസിഡന്റിന് നല്‍കുന്നത്. വിമാനത്തിലെ അക്രമത്തിന്റെ പിന്നാലെ കെ സുധാകരന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സായുധ സുരക്ഷ അധികമായി നല്‍കുന്നത്.
Story Highlights: police security doubled for k sudhakaran
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement