ഗുരുദ്വാരയിലെ ഭീകരാക്രമണം ഞെട്ടിക്കുന്നു; അപലപിച്ച് പ്രധാനമന്ത്രി

അഫ്ഗാനിലെ ഗുരുദ്വാരയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണം ഞെട്ടൽ ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Shocked by cowardly terrorist attack on gurdwara in Kabul: PM Modi)
‘കാബൂളിലെ ഗുരുദ്വാരയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണം ഞെട്ടൽ ഉളവാക്കി. പ്രാകൃതമായ ഭീകരാക്രണത്തെ അപലപിക്കുന്നു. ഭക്തരുടെ സുരക്ഷയ്‌ക്കും നന്മയ്‌ക്കുമായി പ്രാർത്ഥിക്കുന്നുവെന്നും’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാവിലെയോടെയാണ് ഗുരുദ്വാരയ്‌ക്ക് നേരെ ഐഎസ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗുരുദ്വാരയ്‌ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നേരത്തെ ഭീകരാക്രമണത്തെ കേന്ദ്രവിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറും അപലപിച്ചിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തന്നെ സ്ഥിതിഗതികൾ ഇന്ത്യ വിലയിരുത്തിവരികയാണെന്നും, പ്രഥമപരിഗണന അഫ്ഗാനിലെ സിഖ് വിഭാഗത്തിന്റെ ക്ഷേമത്തിനാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Story Highlights: Shocked by cowardly terrorist attack on gurdwara in Kabul: PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here