“ഞങ്ങൾക്ക് സമ്മാനിച്ച സമാനതകളില്ലാത്ത എല്ലാ നേട്ടങ്ങളെയും ഓർമിക്കുന്നു”; ഇന്റർനെറ്റ് എക്സ്പ്ലോററിന് ശവക്കല്ലറ സ്ഥാപിച്ച് കൊറിയൻ പൗരൻ …

മൈക്രോസോഫ്റ്റ് ജൂൺ 15-ന് ഇന്റർനെറ്റ് എക്സ്പ്ലോററിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്ത ഏറെ ചർച്ചയായതാണ്. 27 വർഷത്തെ സേവനത്തിന് ശേഷമായിരുന്നു ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന്റെ വിരമിക്കൽ. 90കളിലെ ജനകീയ ബ്രൗസർ ഷട്ട് ഡൗൺ ചെയ്യുകയാണ് എന്ന തീരുമാനം മൈക്രോസോഫ്റ്റ് തന്നെയാണ് അറിയിച്ചത്. വെബ് ബ്രൗസറിന്റെ ഓർമ്മകൾ പങ്കിട്ടും മീമുകളും തമാശകളും പങ്കിട്ടും നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചു. എന്നാൽ ദക്ഷിണകൊറിയയിലെ ഒരാൾ ഇന്റർനെറ്റ് എക്സ്‌പ്ലോററിനായി ശവക്കല്ലറ സ്ഥാപിച്ചിരിക്കുകയാണ്. ട്വിറ്ററിലാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.
“മറ്റ് ബ്രൗസറുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള നല്ലൊരു ഉപകരണമായിരുന്നു അദ്ദേഹം. ഇന്റർനെറ്റ് എക്സ്‌പ്ലോറർ സമ്മാനിച്ച സമാനതകളില്ലാത്ത നേട്ടങ്ങൾ ഓർമ്മിക്കുന്നു” എന്ന തലക്കെട്ടോടു കൂടിയാണ് ആരാധകൻ സ്മാരകത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. 1995ലാണ് ആഡ് ഓൺ പാക്കേജ് പ്ലസിന്റെ ഭാഗമായി ഈ വെബ് ബ്രൗസർ ആദ്യമായി പുറത്തിറങ്ങിയത്. പിന്നീടുള്ള പതിപ്പുകൾ സൗജന്യ ഡൗൺലോഡ് അല്ലെങ്കിൽ ഇൻ-സർവീസ് പായ്ക്കുകളായി ലഭ്യമായിരുന്നു. വിൻഡോസ് 95-ന്റെ യഥാർത്ഥ ഉപകരണ നിർമ്മാതാവിന്റെ സേവന റിലീസുകളിലും വിൻഡോസിന്റെ പിന്നീടുള്ള പതിപ്പുകളിലും ഉൾപ്പെടുത്തി.
This Internet Explorer gravestone, commemorating the browser’s demise, has gone viral in South Korea https://t.co/WJBGtLl9A3 pic.twitter.com/Wzc5Yvb4EX
— Reuters (@Reuters) June 18, 2022
1990 കളിലും 2000ത്തിന്റെ തുടക്കത്തിലെയും കമ്പ്യൂട്ടർ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് എക്സ്പ്ലോറർ ചെറുതല്ലാത്ത ഓർമ തന്നെയാണ്. ദശലക്ഷ കണക്കിന് ആളുകളെ വേൾഡ് വൈഡ് വെബിലേക്കുള്ള എത്തിക്കാൻ ആദ്യ പടിയായി പ്രവർത്തിച്ചതും ഇന്റർനെറ്റ് എക്സ്പ്ലോറർ തന്നെയാണ്. ഈ വിടപറച്ചിൽ ഒരുപാട് ഓർമകളുടെ തിരിച്ചുപോക്ക് കൂടിയാണ്. “വർഷങ്ങളായി ഇന്റർനെറ്റ് എക്‌സ്‌പ്ലോററിനെ പിന്തുണച്ചതിന് എല്ലാവരോടുമുള്ള നന്ദി എത്ര പറഞ്ഞാലും മതിവരില്ല.” ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ വിടപറച്ചിലിനെ കുറിച്ച് മൈക്രോസോഫ്റ്റ് കുറിച്ചത്.
Story Highlights: South Korean man erects gravestone for Internet Explorer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here