ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ച ജീവനക്കാരെ പിരിച്ചുവിട്ട നടപടി നിയമലംഘനമെന്ന് ആരോപണം; പുനപരിശോധിച്ചേക്കും

ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ച് തുറന്ന കത്തെഴുതിയ സ്‌പേസ് എക്‌സ് ജീവനക്കാരെ പിരിച്ചുവിട്ട നടപടി കമ്പനിക്ക് പുനപരിശോധിക്കേണ്ടി വന്നേക്കുമെന്ന് സൂചന. നടപടി യുഎസിലെ തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്ന് വ്യാപക വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് ഇതിന് സാധ്യതയേറുന്നത്. നിയമലംഘനം ചൂണ്ടിക്കാട്ടി പുറത്താക്കപ്പെട്ട ജീവനക്കാര്‍ നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിനെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. (space x may reconsider action against employees for criticizing elon musk)
കഴിഞ്ഞ ദിവസമാണ് വിവാദങ്ങള്‍ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. മസ്‌ക് പൊതുഇടങ്ങളില്‍ ഇടപെടുന്ന രീതിയും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ആക്ടിവിറ്റികളും കമ്പനിക്കാകെ നാണക്കേടുണ്ടാക്കുന്നു എന്ന് വിമര്‍ശിച്ചായിരുന്നു ഒരു കൂട്ടം ജീവനക്കാരുടെ തുറന്ന കത്ത്. കമ്പനി ഇടപെട്ട് മസ്‌കിനെ നിയന്ത്രിക്കണം എന്നായിരുന്നു കത്തിലൂടെ ഇവര്‍ ഉന്നയിച്ച ആവശ്യം. എന്നാല്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട ഈ കത്ത് മസ്‌കിനേയും കമ്പനിയേയും ചൊടിപ്പിച്ചു. ഉടന്‍ തന്നെ ഈ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ പോകുകയാണെന്ന വാര്‍ത്ത ലോകം മുഴുവന്‍ ആഘോഷിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോളും അനിശ്ചിതത്വത്തിലാണ്. ട്വിറ്ററിന് വേണ്ടിയുള്ള മസ്‌കിന്റെ കരുനീക്കങ്ങളും സ്‌പേസ് എക്‌സ് ജീവനക്കാര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിയിരുന്നു. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള പൂര്‍ണ വിവരം നല്‍കാതെ ട്വിറ്റര്‍ ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് നിലവില്‍ മസ്‌ക്.
Story Highlights: space x may reconsider action against employees for criticizing elon musk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here