Advertisement

ടിആർഎസിന് പുതിയ പേര്?; ഇനി ബിആർഎസ്

June 18, 2022
Google News 2 minutes Read

തെലങ്കാന ഭരിക്കുന്ന പാർട്ടിയായ ടിആർഎസ് (തെലങ്കാന രാഷ്ട്ര സമിതി) ഇനി ബിആർഎസ് ആയി മാറും. ബിആർഎസ് എന്നാൽ ഭാരതീയ രാഷ്ട്ര സമിതി, ഭാരത് രാഷ്ട്രീയ സമിതി, ഭാരത് രാഷ്ട്ര സമിതി എന്നീ പേരുകളിലൊന്നിന്റെ ചുരുക്കമാകും. ഏതു വേണമെന്ന് അന്തിമ തീരുമാനമായിട്ടില്ല. (trs to change name as brs)

തെലങ്കാനയിൽ ഒതുങ്ങിനിൽക്കാതെ ദേശീയതലത്തിൽ വളരുന്നതിന്റെ തുടക്കമായാണ് പേരുമാറ്റം. സമാനമായ മാറ്റം പതാകയിലും ഉണ്ടാകും. പതാകയിൽ തെലങ്കാനയ്ക്കു പകരം ഇന്ത്യയുടെ ചിത്രം ഉൾപ്പെടുത്തും. ഈ മാസം 21ന് നടക്കുന്ന പാർട്ടി എക്സിക്യൂട്ടീവിൽ മാറ്റങ്ങൾ കൊണ്ടുവരും. തിരഞ്ഞെടുപ്പ് ചിഹ്നമായ കാർ തുടരും.

Read Also: ഹൃദയങ്ങൾ കീഴടക്കി “777 ചാർളി”; സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി…

ടിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു ജൂൺ 21-നോ 22-നോ പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് ടിആർഎസിന്റെ പേര് ബിആർഎസ് എന്നാക്കാനുള്ള പ്രമേയം പാസാക്കാനാണ് തീരുമാനിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയ്ക്ക് ഒരു ബദൽ രാഷ്ട്രീയ അജണ്ട വാഗ്ദാനം ചെയ്ത് ദേശീയ രാഷ്ട്രീയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ ഈ നീക്കം സഹായിക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

Story Highlights: trs to change name as brs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here