Advertisement

ലോകം നേരിടാനിരിക്കുന്നത് വലിയ മാനസികാരോഗ്യ പ്രതിസന്ധി; മുന്നറിയിപ്പുമായി യുഎന്‍

June 18, 2022
Google News 2 minutes Read
UN chief calls for probe in killing of civilians in Bucha

ലോകം കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയെ നേരിടാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. 2022 ലെ ലോക മാനസികാരോഗ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ലോകത്തിലെ ഒരു ബില്യണോളം വരുന്ന ആളുകള്‍ കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതില്‍ കുട്ടികളുടേയും യുവാക്കളുടേയും എണ്ണം വളരെ കൂടുതലാണെന്ന ഞെട്ടിക്കുന്ന വസ്തുതയും അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ( UN chief warns of global mental health crisis)

മാനസിക പ്രശ്‌നങ്ങളുള്ളവരില്‍ വലിയൊരു ശതമാനത്തിനും വേണ്ട ചികിത്സയോ സഹായമോ ലഭിക്കുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം. മാനസിക ബുദ്ധിമുട്ടുകള്‍ക്കുള്ള ചികിത്സ പലര്‍ക്കും അപ്രാപ്യമോ താങ്ങാന്‍ കഴിയാത്തതോ ആണ്. ഇത് വരുംനാളുകളില്‍ ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.

മാനസികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ പലവിധ ചൂഷണങ്ങള്‍ക്ക് എളുപ്പത്തില്‍ ഇരകളാകുന്നുവെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി. പലരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ തൊഴിലിടങ്ങളില്‍ നിന്നോ പുറത്താകേണ്ടി വന്നേക്കാം. സാമ്പത്തികരംഗത്തും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. കൊവിഡ് മഹാമാരി മാനസിക പ്രശ്‌നങ്ങള്‍ കൂടാന്‍ കാരണമായെന്നും റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

Story Highlights: UN chief warns of global mental health crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here