നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രമല്ല ഈ സിനിമ, രാജ്യത്തിന് അദ്ദേഹം നല്കിയ സംഭാവനകളെ കുറിച്ചും കൂടിയാണ്; ആര്. മാധവന്

നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന ഒരു ചിത്രമല്ല റോക്കറ്ററി ദി നമ്പി എഫക്ട് എന്ന് സംവിധായകനും നടനുമായ ആര്. മാധവന്. കൊച്ചിയില്‍ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് സ്വപ്നതുല്യമായ ധാരാളം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ സംഭാവനകളെ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് പലര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം മാത്രമാണ് അദ്ദേഹത്തിന് സംഭവിച്ച ദുരന്തം. അദ്ദേഹത്തിന്റെ നിരപരാധിത്വം നമ്പി നാരായണന് തെളിയിക്കുകയും ചെയ്തതാണ്. എന്നും മാധവന് പറഞ്ഞു.
മലയാളികള്‍ എന്നും തനിക്ക് നല്കിയ സ്നേഹം വലുതാണെന്നും തന്റെ ആദ്യ സിനിമ ആരംഭിച്ചത് കേരളത്തില്‍ നിന്നാണ്. ഇപ്പോള്‍ ആദ്യ സംവിധാന സംരംഭത്തിലും മലയാളി സാനിധ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്പി നാരായണന്റെ ജീവിതം സിനിമയാക്കുന്നുവെന്നറിഞ്ഞ് മാധവനൊപ്പം സിനിമ നിര്‍മിക്കാന്‍ തങ്ങള്‍ തയ്യാറാവുകയായിരുന്നെന്ന് നിര്‍മ്മാതാവ് ഡോക്ടര്‍ വര്‍ഗീസ് മൂലന് പറഞ്ഞു. രണ്ട് വ്യക്തികള്‍ക്ക് വേണ്ടിയാണ് പ്രധാനമായും ഈ ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായത്. ഒന്ന് മാധവന് വേണ്ടി രണ്ട് നമ്പി നാരായണന് വേണ്ടി. അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിയേണ്ടതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2022 ജൂലായ് 1 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
ആര്. മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന് പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം പുറത്തുവരുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ വര്‍ഗീസ് മൂലന് ഗ്രൂപ്പ് 2018-ല്‍ ആണ് സിനിമാ നിര്‍മാണ മേഖലയില്‍ എത്തുന്നത്. ‘വിജയ് മൂലന് ടാക്കീസിന്റെ ബാനറില്‍ ”ഓട് രാജാ ഓട്” എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.
ചിത്രം സംവിധാനം ചെയ്യുന്നതും മാധവന് തന്നെയാണ്. ഐ.എസ്.ആര്.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന് ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആയിരിക്കും എത്തുക.
വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന് നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം
വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന് വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്.
ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.
സിമ്രാന് ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മലയാളി സംവിധായകന് പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആര്.ഒ ആതിര ദില്‍ജിത്ത്.
Story Highlights: Actor R Madhavan About Rocketry Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here