Agneepath : അഗ്നിപഥ് പ്രതിഷേധം; 2000 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് റെയിൽവേ; ട്രെയിൻ ഗതാഗതം താറുമാറായി

അഗ്‌നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിൽ താറുമാറായി ട്രെയിൻ ഗതാഗതം. 369 ട്രെയിൻ സർവീസുകളെ ബാധിച്ചതായി റെയിൽവേ അറിയിച്ചു. ഏകദേശം രണ്ടായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. ( agneepath protest railway suffers 2000 crore loss )
പ്രക്ഷോഭത്തെത്തുടർന്ന് 369 ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്. ഇതിൽ 210 മെയിൽ/എക്‌സ്പ്രസും 159 ലോക്കൽ പാസഞ്ചർ ട്രെയിനുകളും ഉൾപ്പെടുന്നു. ബിഹാറിലാണ് ഏറ്റവും കൂടുതൽ ട്രെയിനുകൾ റദ്ദാക്കിയത്. വ്യാപകപ്രതിഷേധം നടന്ന ഉത്തർപ്രദേശ് ,ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത് യാത്രക്കാരെ ബാധിച്ചു .
ബിഹാറിൽ തടസ്സപ്പെട്ട ഗതാഗതം ഇന്ന് വൈകിട്ട് നാലുമണിയോടെ പുനസ്ഥാപിക്കുമെന് അധികൃതർ അറിയിച്ചു. 60 കോച്ചുകളും 11 എഞ്ചിനുകളും പ്രതിഷേധക്കാർ കത്തിച്ചു ബീഹാറിൽ മാത്രം റെയിൽവേ ക്ക് 700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.രാജ്യത്താകെ 2000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റെയിൽവേയുടെ പ്രാഥമിക കണക്ക്.സംസ്ഥാനങ്ങളിൽ ആകെ പ്രതിഷേധം ആളിപ്പടരുന്നു സാഹചര്യത്തിൽ റെയിൽവേയുടെ കണക്കനുസരിച്ച് 60 കോടിയിലധികം യാത്രക്കാർ ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. കൂടാതെ സ്റ്റേഷൻ കൊള്ളയടിച്ചതും, ട്രാക്കുകളിൽ കേടുപാടുകൾ സംഭവിച്ചത് റെയിൽവേ നാശനഷ്ടം കണക്കാക്കുകയാണ്.
Read Also: ‘വിപ്ലവകരമായ പദ്ധതിയാണ് അഗ്നിപഥ്’; യുവാക്കളുടെ നല്ലഭാവിക്ക് വേണ്ടി അഭ്യർത്ഥിക്കുകയാണെന്ന് ജെ.പി നദ്ദ
റെയിൽവേ അധികൃതർ വ്യക്തമാക്കിയത് പ്രകാരം ഒരു ജനറൽ കമ്പാർട്ട്‌മെന്റിന് 80 ലക്ഷം രൂപയും സ്ലീപ്പർ കോച്ചിനെ 1.25 രണ്ടു കോടി രൂപ , എ സി കോച്ചിന് 3.5 കോടി രൂപയാണ് നിർമ്മാണച്ചിലവ്.12 കോച്ചുകൾ ഉള്ള തീവണ്ടിക്ക് 40 കോടി രൂപയും 24 കോച്ചുകൾ ഉള്ള തീവണ്ടിക്ക് 70 കോടി രൂപയും ചിലവ് വരും.
Story Highlights: agneepath protest railway suffers 2000 crore loss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here