Advertisement

മൂക്കിൽ ഒഴിക്കാവുന്ന കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായി

June 19, 2022
Google News 2 minutes Read
bharat biotech nasal vaccine clinical trial completed

മൂക്കിൽ ഒഴിക്കാവുന്ന നേസൽ വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായതായി ഭാരത് ബയോടെക്. അടുത്ത മാസം പരീക്ഷണഫലം ഡിസിജിഐക്ക് സമർപ്പിക്കും. ( bharat biotech nasal vaccine clinical trial completed )

ജനുവരിയിലാണ് ഭാരത് ബയോടെകിന്റെ നേസൽ വാക്‌സിന് പരീക്ഷണാനുമതി ലഭിച്ചത്. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നൽകിയത്. കോവാക്‌സിനും, കോവിഷീൽഡും സ്വീകരിച്ചവർക്ക് നേസൽ വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകാനുള്ള സാധ്യത പരിശോധിക്കുകയാണ് ലക്ഷ്യം.

Read Also: രാജ്യത്ത് ഇന്ന് 12,899 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പൂർണ ആരോഗ്യമുള്ള 5000 പേരിലാണ് നേസൽ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം നടത്തിയത്. ഇതിൽ പകുതി പേർ കോവാക്‌സിൻ നേരത്തെ ലഭിച്ചവരും, മറ്റു പകുതി കോവിഷീൽഡ് ലഭിച്ചവരുമായിരുന്നു. രണ്ടാം വാക്‌സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസൽ വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകുക.

Story Highlights: bharat biotech nasal vaccine clinical trial completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here