Advertisement

പൊതുഗതാഗതത്തില്‍ തിരക്ക് കുറയ്ക്കണം; ശ്രീലങ്കയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

June 19, 2022
2 minutes Read

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ സര്‍ക്കാര്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പൊതുഗതാഗത സംവിധാനത്തില്‍ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. രണ്ട് ആഴ്ചത്തേക്കാണ് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അവശ്യ സര്‍വീസുകളിലുള്ള ജോലിക്കാര്‍ ഓഫീസുകളില്‍ എത്തണമെന്ന് നിര്‍ദേശമുണ്ട്.

അസാധാരണ സമയത്തെ അസാധാരണ നടപടി എന്നായിരുന്നു വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചുകൊണ്ട് അധികൃതര്‍ അറിയിച്ചത്. അത്യാവശ്യ ഇറക്കുമതിക്കുള്ള വിദേശ നാണ്യത്തിലുള്ള കുറവാണ് ശ്രീലങ്ക നിലവില്‍ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധി.

അതേസമയം ശ്രീലങ്കയിൽ സർക്കാർ ഓഫീസുകളും സ്കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നതായി പൊതുഭരണ മന്ത്രാലയം ഉത്തരവിട്ടിരുന്നു. രൂക്ഷമായ ഇന്ധന ക്ഷാമത്തെ തുടർന്നാണ് തീരുമാനം.1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം മുതൽ ഭക്ഷണം, മരുന്നുകൾ, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് പണം നൽകാൻ സർക്കാരിന് കഴിയുന്നില്ല.

Read Also: പെട്രോളും ഡീസലുമില്ല; ശ്രീലങ്കയിൽ രണ്ടാഴ്ചത്തേക്ക് സർക്കാർ ഓഫീസുകളും സ്കൂളും അടച്ചു

രാജ്യം റെക്കോർഡ് പണപ്പെരുപ്പവും കടുത്ത വൈദ്യുതി പ്രതിസന്ധിയും നേരിടുകയാണ്. ഈ ആഴ്‌ച ആദ്യം മുതൽ സാധാരണ അവധി ദിവസങ്ങൾക്ക് പുറമെ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ധന ഉപഭോ​ഗം കുറക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ വെള്ളിയാഴ്ച പമ്പിംഗ് സ്റ്റേഷനുകളിൽ തിരക്കനുഭവപ്പെട്ടു. വാഹനങ്ങളിൽ ഇന്ധനം നിറക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് യാത്രികർ പറഞ്ഞു.

Story Highlights: Fuel-starved and stuck in crisis, Sri Lanka orders work from home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top