ആധാർ കാർഡ് വഴി നേടാം ലക്ഷങ്ങളുടെ വായ്പ

ആധാർ കാർ വെറുമൊരു തിരിച്ചറിയൽ രേഖ മാത്രമല്ല, അത്യാവശ്യത്തിന് പണം കണ്ടെത്താനുള്ള വഴി കൂടിയാണ്. എത്ര ശമ്പളമുള്ള വ്യക്തിയാണെങ്കിലും പെട്ടെന്നൊരു അത്യാവശ്യത്തിന് ഭീമമായ തുക വേണ്ടി വന്നാൽ വായ്പ തന്നെയാകും മുന്നിൽ ഉള്ള വഴി. ഇതിനായി ബാങ്കുകളെ സമീപിക്കുമ്പോൾ പേപ്പർ വർക്കുകളിൽ പെട്ട് കാലതാമസം നേരിടും. എന്നാൽ ഇനി ബാങ്ക് വഴി ആധാർ കാർഡ് കാണിച്ച് എളുപ്പത്തിൽ വായ്പ നേടാൻ സാധിക്കും. ( get loan using aadhar )
ആധാർ വഴിയുള്ള വായ്പകൾ 24 മണിക്കൂറിനുള്ളിൽ ലഭിക്കും. എന്നാൽ ചില ഘടകങ്ങൾ ഒത്തുവരണം. അതിലൊന്ന് ക്രെഡിറ്റ് സ്‌കോറാണ്. സ്‌കോർ 750ന് മുകളിലുള്ള വ്യക്തികൾക്കാണ് ആധാർ കാർഡ് ഉപയോഗിച്ച് വായ്പ നേടാൻ സാധിക്കുക. വായ്പ വാങ്ങുന്ന വ്യക്തിയുടെ പ്രായം 21 വയസിനും 60 വയസിനും മധ്യേ ആയിരിക്കണം.
മാസ ശമ്പളം കുറഞ്ഞത് 25,000 രൂപ ഉള്ളവർക്കാണ് ഇത്തരത്തിൽ വായ്പ നേടാൻ സാധിക്കൂ. ജോലിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും നിലവിലെ സ്ഥാപനത്തിൽ ഒരു വർഷം പൂർത്തിയായവരുമായിരിക്കണമെന്ന് ബാങ്കുകൾ നിഷ്‌കർശിക്കുന്നു.
Read Also: പണം കൈയിൽ നിൽക്കുന്നില്ലേ ? സേവിംഗ്‌സിന് ഈ വഴി പരീക്ഷിക്കൂ
ആധാർ കാർഡ് ഉപയോഗിച്ച് 10,000 രൂപ മുതൽ 25 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഒരു വർഷം മുതൽ അഞ്ച് വർഷം വരെയാണ് തിരിച്ചടയ്ക്കൽ കാലാവധി. ചില ബാങ്കുകൾ 72 മാസത്തെ കാലാവധിയും നൽകുന്നുണ്ട്.
Story Highlights: get loan using aadhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here