യു.എ.ഇ.യിൽ 12 കേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവാ ക്യാമ്പ്

അടിയന്തര ആവശ്യങ്ങൾക്കായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് യു.എ.ഇ.യിലെ 12 കേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവാ ക്യാമ്പ് ഒരുക്കുന്നു. ജൂൺ 26-നാണ് ക്യാമ്പ്. അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ 12 ബി.എൽ.എസ്. കേന്ദ്രങ്ങളിലാണ് ക്യാമ്പ് ഒരുക്കുക. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറുവരെ ഇവിടെ സേവനം ലഭ്യമാകും.
അടിയന്തര ആവശ്യങ്ങൾക്കായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് പ്രത്യേകം അപ്പോയിന്റ്‌മെന്റ് ഇല്ലാതെ തന്നെ ക്യാമ്പിൽ അപേക്ഷകൾ സമർപ്പിക്കാം. മറ്റുള്ളവർ മുൻകൂർ അപ്പോയിന്റ്മെന്റ് എടുക്കണം. തത്കാൽ പാസ്പോർട്ട് അപേക്ഷകർ, ചികിത്സ, മരണം തുടങ്ങിയ സാഹചര്യങ്ങളിൽ പാസ്പോർട്ട് പുതുക്കേണ്ടവർ, നവജാത ശിശുവിനുള്ള പാസ്പോർട്ട്, മുതിർന്ന പൗരൻമാരുടെ പാസ്പോർട്ട്, ഔട്ട്പാസ് തുടങ്ങിയ ആവശ്യങ്ങൾക്ക് ക്യാമ്പിൽ രേഖകളുമായി നേരിട്ടെത്തി അപേക്ഷ നൽകാം.
Read Also: നേപ്പാൾ വഴി വിദേശത്തേക്ക് പോകാൻ ഇന്ത്യൻ പൗരന്മാർക്ക് എൻഒസി വേണ്ട
ദുബായിൽ അൽ ഖലീജ് സെന്റർ, ദേര സിറ്റി സെന്റർ, ബുർദുബായ് പ്രീമിയം ലോഞ്ച് സെന്റർ, ബനിയാസിലെ കെ.എം.സി.സി. സെന്റർ, ഷാർജയിൽ എച്ച്.എസ്.ബി.സി. ബാങ്ക് സെന്റർ,ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഖോർഫുക്കാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്, അജ്മാനിലെ ഇന്ത്യൻ അസോസിയേഷൻ, ഉമ്മുൽഖുവൈൻ ദുബായ് ഇസ്‌ലാമിക് ബാങ്ക് കെട്ടിടത്തിലെ കേന്ദ്രം, റാസൽഖൈമയിലെ സ്പെഷ്യലിസ്റ്റ് മെഡിക്കൽ സെന്ററിന് പിന്നിൽ, റാസൽഖൈമ ഇന്ത്യൻ സ്കൂളിന് സമീപത്തെ ഇന്ത്യൻ റിലീഫ് കമ്മിറ്റി, ഫുജൈറയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് എന്നിവിടങ്ങളിലാണ് പാസ്പോർട്ട് സേവാ ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുള്ളത്.
Story Highlights: Indian Consulate in Dubai to hold Passport Seva Camp on June 26
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here