‘മുഖ്യമന്ത്രിയുടെ പിഞ്ചുകുഞ്ഞാണ് ഊരാളുങ്കൽ’; അഴിമതിക്കാരെ സിപിഐഎം സംരക്ഷിക്കരുതെന്ന് കെ.സുധാകരൻ

മുഖ്യമന്ത്രിയുടെ പിഞ്ചുകുഞ്ഞാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എല്ലാ കരാറും ലഭിക്കുന്നത് ഊരാളുങ്കലിനാണ്. കരാറുകളിലൂടെ ലഭിക്കുന്ന കമ്മീഷൻ പാർട്ടിയിലേക്ക് എത്തുനെന്നും സുധാകരൻ ആരോപിച്ചു. പയ്യന്നൂരിലെ ഫണ്ട് തിരിമറിയിൽ ടി കെ മധുസൂദനൻ എം എൽ എ സ്ഥാനമൊഴിയണം.ഫണ്ട് തിരിമറി നടന്നിട്ട് ജാഗ്രത കുറവെന്നാണ് സിപിഐഎം പറയുന്നത്. അഴിമതിക്കാരെ സിപിഐഎം സംരക്ഷിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.(k sudhakaran against pinarayi vijayan about uralunkal)
രാഷ്ട്രീയക്കാരെ പോലെയല്ല, രേഖകൾ വച്ചാണ് സ്വപ്നയുടെ സംസാരം. സ്വപ്ന പറയുന്നതെല്ലാം സത്യമെന്ന് കോൺഗ്രസിന് ഉത്തമ ബോധ്യം ഉണ്ടെന്നും കെ.സുധാകരൻ പറഞ്ഞു. സരിതയെ ആയുധമാക്കിയാലും സ്വപ്നയെ തകർക്കാൻ ആകില്ല. അനിത പുല്ലയിൽ നിയമസഭയിൽ എത്തിയ വിഷയത്തിൽ കോൺഗ്രസ് ഇടപെടുന്നില്ല എന്നും കെ.സുധാകരൻ പറഞ്ഞു.
സിപിഐഎം അക്രമത്തിന്റെ ക്രൂരതയാണ് കണ്ണൂരിൽ കണ്ടതെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. കഴുത്തറുക്കാനുള്ള സിപിഐഎമ്മിന്റെ ആഗ്രഹമാണ് അവർ ഗാന്ധി പ്രതിമയുടെ കഴുത്തറുത്ത് തീർത്തതെന്നും സുധാകരൻ ആരോപിച്ചു. ആക്രമണത്തിന് തിരിച്ചടി കിട്ടിയാലെ സിപിഐഎം പഠിക്കൂ. വിമാനത്തിലെ പ്രതിഷേധത്തിൽ ഇ പി ജയരാജനെ പ്രതി ചേർത്തില്ലെങ്കിൽ കോടതിയിൽ പോകുമെന്നും സുധാകരൻ പറഞ്ഞു.
Story Highlights: k sudhakaran against pinarayi vijayan about uralunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here