Advertisement

യുഎഇയില്‍ നേരിയ ഭൂചലനം; ആഘാതങ്ങള്‍ സൃഷ്ടിക്കാതെ ഭൂചലനം അവസാനിച്ചതായി അധികൃതര്‍

June 19, 2022
Google News 2 minutes Read

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഷാര്‍ജയിലെ അല്‍ബതേഹില്‍ ഉച്ചയ്ക്ക് 3.27നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യുഎഇയില്‍ ആഘാതങ്ങള്‍ സൃഷ്ടിക്കാതെ ഭൂചലനം അവസാനിച്ചതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

അതേസമയം ഇറാനില്‍ ബുധനാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. ദക്ഷിണ ഇറാനില്‍ രാവിലെ 10.06നാണ് റിക്ടര്‍ സ്‍കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Story Highlights: minor earthquake recorded in uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here