20 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ജയിലിൽ നിന്ന് മോചിപ്പിച്ച് പാകിസ്താൻ

20 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കറാച്ചി ജയിലിൽ നിന്ന് മോചിപ്പിച്ച് പാകിസ്താൻ. ഗുജറാത്ത് സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് തടവ് കാലം അവസാനിച്ചതോടെ ജയിൽ മോചിതരായത്. തിങ്കളാഴ്ച വാഗാ അതിർത്തിയിൽ വച്ച് ഇവരെ ഇന്ത്യക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ വർഷം ജനുവരിയിൽ 20 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ മോചിപ്പിച്ചിരുന്നു. (Pakistan releases Indian fishermen)
Read Also: സംസ്ഥാനത്തെ പ്ലസ് ടു ഫലം മറ്റന്നാൾ
“ഇന്ന് പാകിസ്താൻ 20 മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. തിങ്കളാഴ്ച ഇവർ ഇന്ത്യയിലെത്താനാണ് സാധ്യത. ഞങ്ങളുടെ ചില ഓഫീസർമാർ ഇവരെ സ്വീകരിക്കാൻ പഞ്ചാബിലേക്ക് പോയിട്ടുണ്ട്. അവരെ പഞ്ചാബിൽ നിന്ന് ട്രെയിൻ മാർഗം ഗുജറാത്തിലേക്ക് കൊണ്ടുവരും.”- അധികൃതർ അറിയിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
വിട്ടയച്ച 20 മത്സ്യത്തൊഴിലാളികളെ ഇന്ന് കറാച്ചിയിൽ എൻജിഒ ആയ ഈദി ഫൗണ്ടേഷൻ സ്വീകരിച്ചു. ഇവർക്ക് ഈദി ഫൗണ്ടേഷൻ സമ്മാനങ്ങളും നൽകി.
Story Highlights: Pakistan releases Indian fishermen jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here