നിസങ്കയ്ക്ക് കന്നി സെഞ്ചുറി; ഓസ്ട്രേലിയയെ ഞെട്ടിച്ച് ശ്രീലങ്ക

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. 6 വിക്കറ്റിനാണ് ശ്രീലങ്കയുടെ ജയം. ഓസ്ട്രേലിയ മുന്നോട്ടുവച്ച 292 റൺസ് വിജയലക്ഷ്യം 9 പന്ത് ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു. ഏകദിന കരിയറിലെ കന്നി സെഞ്ചുറി നേടിയ യുവതാരം പാത്തും നിസങ്കയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. നിസങ്ക 137 റൺസെടുത്ത് പുറത്തായി. 87 റൺസെടുത്ത കുശാൽ മെൻഡിസ് റിട്ടയർഡ് ഔട്ട് ആയി. ഇതോടെ അഞ്ച് മത്സരങ്ങൾ നീണ്ട പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ശ്രീലങ്ക 2-1 എന്ന നിലയിൽ മുന്നിട്ടുനിൽക്കുകയാണ്. (srilanka defeated australia odi)
Read Also: മഴ കളിച്ചു: അവസാന മത്സരം ഉപേക്ഷിച്ചു; ടി-20 പരമ്പര സമനിലയിൽ
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കായി ട്രാവിസ് ഹെഡാണ് ടോപ്പ് സ്കോററായത്. 65 പന്തുകൾ നേരിട്ട് 70 റൺസെടുത്ത ഹെഡ് പുറത്താവാതെ നിന്നു. ആരോൺ ഫിഞ്ച് (62), അലക്സ് കാരി (49), ഗ്ലെൻ മാക്സ്‌വൽ (33), മാർനസ് ലബുഷെയ്ൻ (29) എന്നിവരും ഓസീസ് ഇന്നിംഗ്സിൽ തിളങ്ങി. ഡേവിഡ് വാർണർ (9), മിച്ചൽ മാർഷ് (10) എന്നിവർ വേഗം പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ എല്ലാവരും ഓസീസിനായി തിളങ്ങി. ശ്രീലങ്കക്കായി ജെഫ്രി വൻഡെർസേ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കത്തിനു ശേഷം നിരോഷൻ ഡിക്ക്‌വെല്ല (25) മടങ്ങിയെങ്കിലും ടി-20 ശൈലിയിൽ ബാറ്റേന്തിയ കുശാൽ മെൻഡിലും ശ്രദ്ധാപൂർവം കളിച്ച പാത്തും നിസങ്കയും ചേർന്ന് ശ്രീലങ്കയ്ക്ക് മത്സരത്തിൽ ആധിപത്യം നൽകുകയായിരുന്നു. ഓസ്ട്രേലിയക്കെതിരെ രണ്ടാം വിക്കറ്റിൽ ശ്രീലങ്ക നേടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ടിലും ഇവർ പങ്കാളികളായി. 170 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇവർ പടുത്തുയർത്തിയത്. കുശാൽ മെൻഡിസ് റിട്ടയർഡ് ഔട്ടായെങ്കിലും ആക്രമിച്ചുകളിച്ച ധനഞ്ജയ ഡിസിൽവ (25) ശ്രീലങ്കൻ ചേസിംഗ് എളുപ്പമാക്കി. ചരിത് അസലങ്ക (13) പുറത്താവാതെ നിന്നു.
Story Highlights: srilanka defeated australia 2nd odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here