മഴ കളിച്ചു: അവസാന മത്സരം ഉപേക്ഷിച്ചു; ടി-20 പരമ്പര സമനിലയിൽ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പര സമനിലയിൽ. അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്നാണ് പരമ്പര 2-2 എന്ന നിലയിൽ സമനില ആയത്. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ഇന്നിംഗ്സ് 3.3 ഓവർ പിന്നിട്ടപ്പോൾ മഴ പെയ്തതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. കളി തടസപ്പെടുമ്പോൾ ഇന്ത്യക്ക് 28 റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഓപ്പണർമാരായ ഇഷാൻ കിഷൻ (15), ഋതുരാജ് ഗെയ്ക്‌വാദ് (10) എന്നിവരാണ് പുറത്തായത്. ലുങ്കി എങ്കിഡി രണ്ട് വിക്കറ്റും വീഴ്ത്തി. (rain india south africa abandoned)
Read Also: വീണ്ടും മഴ; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം
കേശവ് മഹാരാജ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ തുടരെ രണ്ട് സിക്സറുകൾ നേടി ആരംഭിച്ച കിഷന് ഏറെ ആയുസുണ്ടായില്ല. രണ്ടാം ഓവറിലെ അവസാന പന്തിൽ എങ്കിഡിയുടെ സ്ലോ ബോൾ യുവതാരത്തിൻ്റെ കുറ്റി പിഴുതു. ടൈമിങ് കണ്ടെത്താൻ വിഷമിച്ച ഋതുരാജ് നാലാം ഓവറിലെ രണ്ടാം പന്തിൽ പ്രിട്ടോറിയസിൻ്റെ കൈകളിൽ അവസാനിച്ചു. ഋതുരാജും സ്ലോ ബോളിനു മുന്നിലാണ് വീണത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ കേശവ് മഹാരാജ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.
Story Highlights: rain india south africa t20 abandoned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here