Advertisement

വീണ്ടും മഴ; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

June 19, 2022
Google News 7 minutes Read
rain india lost wickets south africa

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണർമാരായ ഇഷാൻ കിഷൻ (15), ഋതുരാജ് ഗെയ്ക്‌വാദ് (10) എന്നിവരാണ് പുറത്തായത്. ലുങ്കി എങ്കിഡി രണ്ട് വിക്കറ്റും വീഴ്ത്തി. 3.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിൽ മഴ പെയ്തതിനെ തുടർന്ന് കളി താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഋഷഭ് പന്ത് (1), ശ്രേയാസ് അയ്യർ (0) എന്നിവരാണ് ക്രീസിൽ. (rain india lost wickets south africa)

കേശവ് മഹാരാജ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ തുടരെ രണ്ട് സിക്സറുകൾ നേടി ആരംഭിച്ച കിഷന് ഏറെ ആയുസുണ്ടായില്ല. രണ്ടാം ഓവറിലെ അവസാന പന്തിൽ എങ്കിഡിയുടെ സ്ലോ ബോൾ യുവതാരത്തിൻ്റെ കുറ്റി പിഴുതു. ടൈമിങ് കണ്ടെത്താൻ വിഷമിച്ച ഋതുരാജ് നാലാം ഓവറിലെ രണ്ടാം പന്തിൽ പ്രിട്ടോറിയസിൻ്റെ കൈകളിൽ അവസാനിച്ചു. ഋതുരാജും സ്ലോ ബോളിനു മുന്നിലാണ് വീണത്.

Read Also: ചിന്നസ്വാമിയിൽ മഴ; അവസാന ടി-20 വൈകുന്നു

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ കേശവ് മഹാരാജ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ക്യാപ്റ്റൻ തെംബ ബാവുമ ഇന്ന് കളിക്കില്ല. ബാവുമയ്ക്ക് പകരം ക്യാപ്റ്റനാണ് കേശവ് മഹാരാജ്. ഇതോടെ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ടോസ് നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. മൂന്ന് മാറ്റങ്ങളുമായി ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല.

ട്രിസ്റ്റൻ സ്റ്റബ്സ്, റീസ ഹെൻറിക്സ്, കഗീസോ റബാഡ എന്നിവർ ടീമിൽ തിരികെയെത്തി. ബാവുമയ്ക്കൊപ്പം മാർക്കോ ജാൻസൻ, തബ്രൈസ് ഷംസി എന്നിവരും പുറത്തിരിക്കും.

ടീമുകൾ:

South Africa : Quinton de Kock, Reeza Hendricks, Rassie van der Dussen, David Miller, Heinrich Klaasen, Tristan Stubbs, Dwaine Pretorius, Kagiso Rabada, Keshav Maharaj, Lungi Ngidi, Anrich Nortje

India : Ruturaj Gaikwad, Ishan Kishan, Shreyas Iyer, Rishabh Pant, Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Avesh Khan

Story Highlights: rain india lost wickets south africa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here