Advertisement

ചിന്നസ്വാമിയിൽ മഴ; അവസാന ടി-20 വൈകുന്നു

June 19, 2022
Google News 7 minutes Read
rain india south africa t20

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാന ടി-20 മത്സരം വൈകുന്നു. ടോസ് ഇട്ട് ഇരു ടീമുകളിലെയും താരങ്ങൾ ഗ്രൗണ്ടിലെത്തിയപ്പോഴാണ് പെട്ടെന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മഴ പെയ്തത്. നിലവിൽ ശക്തമായ മഴയാണ് ഇവിടെ. ഗ്രൗണ്ട് മുഴുവൻ മൂടിയിട്ടിരിക്കുകയാണ്. (rain india south africa t20)

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ കേശവ് മഹാരാജ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ക്യാപ്റ്റൻ തെംബ ബാവുമ ഇന്ന് കളിക്കില്ല. ബാവുമയ്ക്ക് പകരം ക്യാപ്റ്റനാണ് കേശവ് മഹാരാജ്. ഇതോടെ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ടോസ് നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. മൂന്ന് മാറ്റങ്ങളുമായി ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല.

Read Also: ക്യാപ്റ്റൻ മാറിയെങ്കിലും പന്തിന് വീണ്ടും ടോസ് നഷ്ടം; ഇന്ത്യ ബാറ്റ് ചെയ്യും

ട്രിസ്റ്റൻ സ്റ്റബ്സ്, റീസ ഹെൻറിക്സ്, കഗീസോ റബാഡ എന്നിവർ ടീമിൽ തിരികെയെത്തി. ബാവുമയ്ക്കൊപ്പം മാർക്കോ ജാൻസൻ, തബ്രൈസ് ഷംസി എന്നിവരും പുറത്തിരിക്കും.

ടീമുകൾ:

South Africa : Quinton de Kock, Reeza Hendricks, Rassie van der Dussen, David Miller, Heinrich Klaasen, Tristan Stubbs, Dwaine Pretorius, Kagiso Rabada, Keshav Maharaj, Lungi Ngidi, Anrich Nortje

India : Ruturaj Gaikwad, Ishan Kishan, Shreyas Iyer, Rishabh Pant, Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Avesh Khan

Story Highlights: rain interrupt india south africa t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here