Advertisement

യുപിയിൽ പൊലീസിനു നേരെ വെടിയുതിർത്ത് യുവാവ്; മൂന്ന് പൊലീസുകാർക്ക് പരുക്ക്

June 19, 2022
Google News 1 minute Read

ഉത്തർപ്രദേശിലെ കാൺപൂരിൽ പൊലീസുകാർക്ക് നേരെ വെടിയുതിർത്ത് യുവാവ്. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റു. തൻ്റെ ബന്ധുക്കളുമായുള്ള വഴക്കിനെ തുടർന്നാണ് ഇയാൾ പൊലീസിനു നേരെ വെടിയുതിർത്തത്. വെടിവച്ച രാജ്‌കുമാർ ദുബെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാനസിക നില തകരാറിലാണെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളുമായി വഴക്കുണ്ടായപ്പോൾ തന്നെ ഇയാൾ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ ഇയാൾ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

Story Highlights: uttar pradesh police injury firing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here