മുഖ്യമന്ത്രിയുടെ നീതിബോധം സമ്പന്നരോട് മാത്രമാകരുത്; ഇ.പി കോൺഗ്രസിന്റെ ഐശ്വര്യമാണെന്ന് വി.ഡി.സതീശൻ

ലോക കേരള സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പ്രവാസികളെ അവഹേളിച്ചെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ പ്രവാസി നീതിബോധം സമ്പന്നരോട് മാത്രമാകരുതെന്ന് വി.ഡി.സതീശൻ. സാധാരണക്കാരോടും ഈ നീതിബോധം വേണം. അടുത്തിടെ ആത്മഹത്യചെയ്ത മറക്കരുത്. ഇ.പി.ജയരാജൻ അബദ്ധംമാത്രമേ പറയൂ എന്നും ഇ.പി കോൺഗ്രസിന്റെ ഐശ്വര്യമാണെന്നും വി.ഡി.സതീശൻ കൊച്ചിയിൽ പറഞ്ഞു.(vd satheeshan slams cm and ep)
നിയമസഭ അതീവ സുരക്ഷ മേഖലയാണെന്നും അനിത പുല്ലയിൽ അവിടെ എങ്ങനെയെത്തിയെന്നതിന് മുഖ്യമന്ത്രി മറുപടി പറയണം. കമ്മീഷനുമായിട്ട് വരുന്ന ഇത്തരം അവതാരങ്ങളെയാണ് മുഖ്യമന്ത്രിക്ക് വേണ്ടത്. അവരെയാണ് മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നത്. ഇ.ഡി അന്വേഷണം കാര്യക്ഷമമല്ലെങ്കിൽ നിയമത്തിൻറെ വഴി നോക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
ഇ.പി ജയരാജനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ സതീശൻ വാ തുറന്നാൽ അബദ്ധം മാത്രം പറയുന്ന ഇ.പി യു.ഡിഎ.ഫിൻറെ ഐശ്വര്യമാണെന്നും പരിഹസിച്ചു. തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ വിഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ സതീശനാണെന്ന ആരോപണത്തിലാണ് ഇ.പി ജയരാജനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരിക്കുന്നത്.
Story Highlights: vd satheeshan slams cm and ep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here