Advertisement

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പുനപരിശോധിക്കണം; ക്രൈംബ്രാഞ്ച് ഹര്‍ജി കോടതിയില്‍

June 20, 2022
3 minutes Read
actress attack case crime branch petition is in court

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണ കോടതിക്കും സര്‍ക്കാരിനുമെതിരെ നടി നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.(actress attack case crime branch petition is in court)

നടിയെ അക്രമിച്ച കേസ് അട്ടിമറിയ്ക്കുന്നുവെന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അതിജീവത ആവശ്യപ്പെട്ട പ്രകാരം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിന് സമ്മതമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിച്ചു.അതിജീവതയുടെ ആശങ്ക അനാവശ്യമാണെന്ന വാദമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൂടാതെ കൂടുതല്‍ കാര്യങ്ങളും അതിജീവത കോടതിയില്‍ പുതിയതായി കൊണ്ടുവന്നേക്കും.

ദിലീപിന്റെ അഭിഭാഷകര്‍ക്ക് എതിരെ അന്വേഷണം വേണമെന്നും അതിജീവത കോടതിയില്‍ ആവശ്യപ്പെടും. നിലവില്‍ നല്‍കിയ ഹര്‍ജി പുതിക്കിയാകും ഇന്ന് നല്‍കുക. കേസില്‍ കക്ഷി ചേര്‍ന്ന ദിലീപിന്റെ വാദങ്ങളും ഏറെ നിര്‍ണ്ണായകമാണ്.

Read Also: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യത്തിനെതിരായ ഹര്‍ജിയില്‍ വിധി 28ന്

നടി അക്രമിക്കപ്പെടുന്ന ദ്യശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി വിധിയ്ക്ക് എതിരെ ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. ഹാഷ് വാല്യു മാറിയത് കേസിനെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിക്കും. ഇരു ഹര്‍ജികളിലും വിശദമായ വാദം തന്നെ കോടതിയില്‍ നടക്കും.

Story Highlights: actress attack case crime branch petition is in court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top