തിരുവനന്തപുരത്ത് യുവതിയും യുവാവും മരിച്ച നിലയില്‍
തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശിനി സുമി(18)യാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് കീഴായിക്കോട് സ്വദേശി ഉണ്ണിയെ(21) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കൊലപാതകത്തിനും ആത്മഹത്യക്കും കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.(man killed himself and murdering girlfriend)
ഞായറാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവം. ഇരുവരെയും സുമിയുടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിയുടെ മൃതദേഹം നിലത്ത് വീണുകിടക്കുന്ന നിലയിലും ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പാങ്ങോട് പൊലീസാണ് കേസന്വേഷിക്കുന്നത്.
Read Also: പയ്യോളിയില്‍ ബിഎഡ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
Story Highlights: man killed himself and murdering girlfriend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here