Advertisement

എക്സിറ്റ് റീ-എൻട്രിക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ; സൗദി ജവാസാത്ത്

June 20, 2022
Google News 2 minutes Read

പാസ്പോർട്ടിൽ മൂന്നുമാസത്തെ കാലാവധിയില്ലെങ്കിൽ എക്സിറ്റ് റീ-എൻട്രി ഇഷ്യൂ ചെയ്യില്ലെന്ന് സൗദി പാസ്പോർട്ട് വിഭാഗം. റീ-എൻട്രി കാലാവധി ആരംഭിക്കുന്നത് സൗദിയിൽ നിന്ന് പുറത്തുപോകുന്ന തീയതി മുതലാണെന്നും സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) അറിയിച്ചു.

ഒരു പ്രവാസി സൗദിയില്‍ നിന്നും വിദേശത്തേക്ക് യാത്ര പുറപ്പെടുന്ന തീയതി മുതല്‍ റീ-എന്‍ട്രി വിസയുടെ കാലാവധി കണക്കാക്കിതുടങ്ങും. അതേസമയം യാത്രാകാലാവധി ദൈര്‍ഘ്യം കുറച്ച് ദിവസത്തേക്ക് പരിമിതപ്പെടുത്തുകയാണെങ്കിലൊ, നിശ്ചിത തീയതിക്ക് മുമ്പ് തിരികെ എത്തണമെന്ന നിര്‍ദ്ദേശത്തോടെയാണ് റീ-എന്‍ട്രി ലഭിച്ചതെങ്കിലോ, റീ-എന്‍ട്രി കാലാവധി ഇഷ്യു ചെയ്ത തീയതി മുതലാണ് കണക്കാക്കുക.

ഒറ്റ റീ-എന്‍ട്രി വിസക്കുള്ള തുക 200 റിയാല്‍ ആണ്. ഇതിന് രണ്ട് മാസത്തെ കാലാവധി ഉണ്ടായിരിക്കും. കാലാവധി വർധിപ്പിക്കണമെങ്കിൽ തുടര്‍ന്നുള്ള ഓരോ മാസത്തിനും 100 റിയാല്‍ വീതം നല്‍കണം. ഇഖാമയുടെ കാലാവധി അനുസരിച്ചായിരിക്കും റീ-എന്‍ട്രി വിസ നീട്ടി നല്‍കുക എന്ന് ജവാസാത്ത് അറിയിച്ചു.

ഒന്നിലധികം തവണ സൗദിക്കുവെളിയില്‍ സഞ്ചരിക്കുവാനുള്ള മള്‍ട്ടി റീഎന്‍ട്രി വിസയുടെ ഫീസ് മൂന്ന് മാസത്തേക്ക് 500 റിയാലാണ്. എന്നാല്‍ ഇഖാമയ്ക്ക് കാലാവധി ഉണ്ടെങ്കില്‍ ഓരോ അധിക മാസത്തിനും 200 റിയാല്‍വീതം നല്‍കി മള്‍ടിപിള്‍ റീ എന്‍ട്രി വിസ കരസ്ഥമാക്കാവുന്നതാണ്.

Story Highlights: new guidelines for exit re-entry saudi jawazat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here