Advertisement

സ്വപ്നയുടെ വെളിപ്പെടുത്തൽ നാടകത്തിന് പിന്നിൽ ബിജെപിയും യുഡിഎഫും; ​ആരോപണവുമായി കോടിയേരി

June 21, 2022
2 minutes Read
kodiyeri 2

സ്വപ്ന സുരേഷ് നടത്തുന്ന വെളിപ്പെടുത്തൽ നാടകത്തിന് പിന്നിൽ ബിജെപി – യുഡിഎഫ് ഗൂഢാലോചനയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ‍.ഡി.എഫ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളുടെ കൈയ്യിലെ കളിപ്പാവയാണ് സ്വപ്ന. ഇതൊന്നും ഈ കേരളത്തിൽ വിലപ്പോവില്ല. വികസന പദ്ധതികൾ അട്ടിമറിക്കാനും നാട്ടിൽ കലാപം വിതയ്ക്കാനും കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഈ തീക്കളി നിർത്തിയില്ലെങ്കിൽ ജനം കാര്യങ്ങൾ പഠിപ്പിക്കും. സമരാഭാസത്തിന് മുന്നിൽ കീഴടങ്ങാൻ സർക്കാരും എൽഡിഎഫും തയ്യാറല്ലെന്നും മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമത്തെ ജനങ്ങൾ ചെറുക്കുമെന്നും കോടിയേരി വ്യക്തമാക്കി. കാനം രാജേന്ദ്രൻ എൽ‍.ഡി.എഫ് ബഹുജന സംഗമത്തിൽ അധ്യക്ഷത വഹിച്ചു.

Read Also: കൂടുതൽ തെളിവുകൾ തേടി ഇ.ഡി; സ്വപ്നയുടെ മൊഴി ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കോടതിയിൽ

അതേസമയം, സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വർണക്കടത്ത് കേസിൽ പ്രധാനപങ്കുവഹിച്ചത് എം ശിവശങ്കർ ഐഎഎസ് ആണ്. രഹസ്യമൊഴിയുടെ പേരിൽ തന്നെയെയും അഭിഭാഷകനെയും സർക്കാർ ദ്രോഹിക്കുന്നുവെന്ന് സ്വപ്ന ആരോപിച്ചു. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് സ്വർണക്കടത്തെന്നും സ്വപ്ന കത്തിൽ സൂചിപ്പിക്കുന്നു.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്സ്മെന്‍റിന് നൽകാൻ കോടതി ഉത്തരവ് വന്നിരുന്നു. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇ ഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല. തുടർന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിയ്ക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്. ഡോളർ കടത്ത് കേസിൽ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി ഹർജിയിൽ കസ്റ്റംസ് വിശീദകരണം കേട്ട ശേഷം തീരുമാനമെടുക്കാമമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

Story Highlights: BJP and UDF behind swapna sureshs revelation drama; Kodiyeri balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top