വീട്ടില്‍ നിന്ന് രണ്ട് മാമ്പഴം പറിച്ചു; അച്ഛനും അനിയനും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

വീട്ടിലെ മാവില്‍ നിന്ന് രണ്ട് മാമ്പഴങ്ങള്‍ പറിച്ചതിന്റെ പേരില്‍ പിതാവും സഹോദരനും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിനടുത്തുള്ള ജയിന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. മാമ്പഴങ്ങള്‍ പറിച്ചതിന്റെ പേരില്‍ പിതാവ് മോഹിത് നിഷാദും മകന്‍ സുരേന്ദ്ര നിഷാദും ചേര്‍ന്ന് മൂത്ത മകന്‍ രാംരത്തന്‍ നിഷാദിനെ മരത്തടി കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരെയും ബന്ധുക്കളേയും ഭീഷണിപ്പെടുത്തിയാണ് മോഹിതും സുരേന്ദ്രയും ചേര്‍ന്ന് രാം രത്തന്‍ മരിക്കുംവരെ മര്‍ദിച്ചത്. (father and brother killed young man dispute over two mangoes )
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിലെ മാവിലുണ്ടായിരുന്ന മാമ്പഴങ്ങള്‍ പിതാവ് പറിച്ചെടുത്ത് മക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കിയിരുന്നു. ഇതിന് പിന്നാലെ മാവില്‍ അവശേഷിച്ച രണ്ട് മാമ്പഴങ്ങള്‍ കൂടി മൂത്ത മകന്‍ പറിച്ചെടുത്ത് വീടിന്റെ വരാന്തയിലിരുന്ന് കഴിച്ചതാണ് പിതാവിനെ ചൊടിപ്പിച്ചത്. എന്തിന് ഈ മാമ്പഴങ്ങള്‍ കൂടി പറിച്ചു എന്ന് ചോദിച്ച് യുവാവും പിതാവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇളയ മകന്‍ കൂടി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. പിന്നീട് പിതാവും ഇളയ മകനും ചേര്‍ന്ന് മൂത്ത മകനെ തല്ലിവീഴ്ത്തി മരക്കഷ്ണം കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രാംരത്തന്റെ ഭാര്യയുടെ പരാതിയില്‍ ജയിന്‍പുര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ഉമേഷ് കുമാര്‍ ബായ്പയാണ് കേസ് അന്വേഷിക്കുന്നത്. രാംരത്തന്റെ മൃതഹേദത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.
Story Highlights: father and brother killed young man dispute over two mangoes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here