Advertisement

ഫേസ്ബുക്ക് പാസ്‌വേര്‍ഡ് ചോര്‍ത്തി വ്യാജ മെസേജുകള്‍ അയയ്ക്കുന്നു; ജനപ്രിയ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി

June 21, 2022
Google News 3 minutes Read

ഗൂഗിള്‍ അതിന്റെ പ്ലേ സ്റ്റോറില്‍ നിന്ന് PIP Pic Camera Photo Editor എന്ന ജനപ്രിയമായ ആപ്ലിക്കേഷന്‍ നിരോധിച്ചു. ഫേസ്ബുക്ക് പാസ്‌വേര്‍ഡ് ഉള്‍പ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍വെയറുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ആപ്പ് ഉപയോഗിക്കുന്ന വ്യക്തികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് മാല്‍വെയര്‍ വ്യാജ മെസേജുകള്‍ അയയ്ക്കുന്നുവെന്ന് ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. (google Play Store bars PIP Pic Camera Photo Editor)

നിലവില്‍ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും ആപ്പ് ഡാറ്റ ക്ലിയര്‍ ചെയ്യുകയും വേണമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളുടെ പാസ്വേര്‍ഡുകള്‍ മാറ്റുന്നതാകും നല്ലതെന്നും ഗൂഗിള്‍ അറിയിച്ചു.

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

ആപ്പ് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മനസിലാക്കിയതിനാല്‍ ഈ ആഴ്ചയുടെ തുടക്കം മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഫോട്ടോ എഡിറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ ആപ്പിനെ പൂര്‍ണമായും പ്ലേ സ്റ്റോറില്‍ നിന്ന് നിരോധിച്ചു. മാഗ്നിഫയര്‍ ഫ്‌ലാഷ്‌ലൈറ്റ്, ആനിമല്‍ വാള്‍പേപ്പര്‍, സോഡിഹോറോസ്‌കോപ്പ് മുതലായ ആപ്പുകളും സുരക്ഷിതമല്ലെന്ന് ഗൂഗിള്‍ പറയുന്നു.

Story Highlights: Google Play Store bars PIP Pic Camera Photo Editor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here