Advertisement

സ്വവർഗ വിവാഹ നിരോധനം ഭരണാഘടനാ വിരുദ്ധമല്ലെന്ന് ജപ്പാൻ

June 21, 2022
2 minutes Read
japan bans same sex marriage

സ്വവർഗ വിവാഹ നിരോധനം ഭരണഘടനാ വിരുദ്ധമല്ലെന്ന് ജപ്പാൻ കോടതി. ഒസാക്ക ജില്ലാ കോടതിയാണ് സ്വവർഗ വിവാഹ നിരോധനം ശരിവച്ചത്. നിരോധനം ഭരണഘടനാ മൂല്യങ്ങളെ ലംഘിക്കുന്നില്ല എന്ന് കോടതി പറഞ്ഞു. നിരോധനത്തിനെതിരെ മൂന്ന് സ്വവർഗ ദമ്പതികൾ നൽകിയ ഹർജി കോടതി തള്ളി. ഒരു മില്ല്യൺ യെൻ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവർ ഹർജി നൽകിയത്. ഈ ആവശ്യൻ കോടതി നിരാകരിച്ചു. (japan bans same sex marriage)

സ്വവർഗ വിവാഹങ്ങൾക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണ് എന്ന് 2021 മാർച്ചിൽ സപ്പോറോയിലെ ഒരു കോടതി വിധിച്ചിരുന്നു. ഈ വിധിയെ തള്ളിക്കൊണ്ടാണ് ഒസാക്ക കോടതിയുടെ പുതിയ വിധി. വിവാഹം എന്നത് ‘രണ്ട് ലിംഗത്തിലുള്ളവർ തമ്മിൽ പരസ്പര സമ്മതത്തോടെ നടക്കേണ്ടത്’ എന്നാണ് ജപ്പാൻ ഭരണഘടനയുടെ നിർവചനം.

Read Also: യുവാക്കൾക്ക് സെക്സ് ദൗർലഭ്യം; കാരണം നിലവിലെ ഡേറ്റിംഗ് സംസ്കാരമെന്ന് പഠനം

ജപ്പാനിലെ നിയമം അനുസരിച്ച് സ്വവർഗ ദമ്പതികൾക്ക് നിയമപരമായി വിവാഹം കഴിക്കാൻ അനുവാദമില്ല. പങ്കാളിയുടെ സ്വത്തുക്കൾ, അവർ ഒരുമിച്ച് താമസിക്കുന്ന വീട് പോലുള്ളവയിൽ നിയമപരമായ അനന്തരാവകാശം നേടാനും കഴിയില്ല. കൂടാതെ പങ്കാളിയുടെ കുട്ടികളുടെ മേൽ രക്ഷാകർതൃ അവകാശങ്ങളും നിലനിൽക്കില്ല.

ജി 7 രാജ്യങ്ങളിൽ സ്വവർഗ വിവാഹം അനുവദിക്കാത്ത ഒരേയൊരു രാജ്യമാണ് ജപ്പാൻ. എന്നാൽ, ടോക്യോ അടക്കം വിവിധ ഇടങ്ങളിൽ ഇവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്. ഇത് ഒരുമിച്ച് താമസിക്കുന്നതിനും ആശുപത്രികളിൽ ലഭിക്കേണ്ട അവകാശങ്ങൾ കിട്ടുന്നതിനും ഇവർക്ക് ഇത് പ്രയോജനമാവും.

Story Highlights: japan bans same sex marriage court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top