Advertisement

‘ജൂനിയര്‍ എസ്.പി.ബി’ ഗായകന്‍ മനോജ് കുമാര്‍ ആനക്കുളം അന്തരിച്ചു

June 21, 2022
Google News 2 minutes Read
Manoj Kumar anakkulam passes away

ഗായകന്‍ മനോജ് കുമാര്‍ (49)ആനക്കുളം അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി ഉദര രോഗത്തിന് ചികിത്സയിലായിരുന്നു ( Manoj Kumar anakkulam passes away ).

കോഴിക്കോട് ഒടുമ്പ്ര സ്വദേശിയാണ്. സംസ്‌കാരം നടത്തി. എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകള്‍ പാടി ആസ്വാദകരെ ഹരം കൊള്ളിച്ചിരുന്ന മനോജ് കുമാര്‍ ജൂനിയര്‍ എസ്.പി.ബി എന്ന അപരനാമത്തിലാണ് സംഗീതാസ്വാദകരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ വര്‍ഷം എസ്.പി ബാലസുബ്രഹ്മണ്യം അവിചാരിതമായി വിട വാങ്ങിയപ്പോള്‍ എസ്.പിബിയുടെ വലിയ ആരാധകന്‍ കൂടിയായ മനോജിനേയും അതേറെ ദുഃഖത്തിലാഴ്ത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എസ്.പി.ബിയുടെ സ്മരണാര്‍ത്ഥം നടത്തിയ ഒട്ടനവധി പരിപാടികളില്‍ മനോജ് പാടിയിരുന്നു.

Story Highlights: Manoj Kumar anakkulam passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here