ഉത്തർപ്രദേശിൽ പശുവിനെ കശാപ്പ് ചെയ്ത 6 പേർ അറസ്റ്റിൽ; സ്ഥലത്ത് വെടിവപ്പ്

ഉത്തർപ്രദേശിലെ സഹരൻപൂരിൽ പശുവിനെ കശാപ്പ് ചെയ്ത 6 പേർ അറസ്റ്റിൽ. രഹസ്യ വിവരത്തിൻമേൽ മൊഹല്ല അബുൽമാലിയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കന്നുകാലി ഇറച്ചി, കശാപ്പ് ഉപകരണങ്ങൾ, ഒരു നാടൻ പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവയും ഇവരിൽ നിന്നും കണ്ടെടുത്തു.
പരിശോധനയ്‌ക്കെത്തിയ സംഘത്തിന് നേരെ പ്രതികൾ വെടിയുതിർത്തു. പൊലീസും തിരിച്ചടിച്ചതോടെ സ്ഥലത്ത് ഏറ്റുമുട്ടൽ ഉണ്ടായി. ഒടുവിൽ അതിസാഹസികമായി പ്രതികളെ പൊലീസ് കീഴ്‌പ്പെടുത്തി. അക്രം, സെഹ്സാദ്, ഇമ്രാൻ, അഖ്ബർ, ഇസ്രാർ, അർഷാദ് എന്നിവരാണ് പിടിയിലായത്. ഇതിനിടെ 2 പേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Story Highlights: 6 Accused Of Cow Slaughter In UP Arrested After Encounter
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here