Advertisement

ഇത് സർക്കാരിന്റെ മനുഷ്യത്വപരമായ തീരുമാനം; കാഴ്ചശക്തി കുറഞ്ഞുവരുന്ന ജീവനക്കാരന്‌ സൂപ്പർ ന്യൂമറി തസ്തികയിൽ നിയമനം

June 22, 2022
Google News 2 minutes Read
Appointment in Supernumerary post for visually impaired employee

കാഴ്ച ശക്തി കുറഞ്ഞുവരുന്ന കാസർഗോഡ്‌ മധൂർ പഞ്ചായത്തിലെ ക്ലാർക്കിനെ കാസർഗോഡ്‌ ജില്ലയിലെ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ടെലിഫോൺ ഓപ്പറേറ്ററുടെ സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച്‌ നിയമിക്കാനുള്ള തീരുമാനത്തിന്‌ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കാഴ്ച ശക്തി കുറഞ്ഞുവരുന്നതിനാൽ ക്ലറിക്കൽ ജോലികൾ ചെയ്യാൻ കഴിയുന്നില്ലെന്ന സ്ഥിതി പരിഗണിച്ചാണ്‌ ടി കെ ഷജിത്ത്‌ കുമാറിന് നിയമനം നൽകാൻ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ തീരുമാനമെടുത്തത്‌. ( Appointment in Supernumerary post for visually impaired employee )

Read Also: 6ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ച് മന്ത്രിസഭാ യോഗം

കാഴ്ചശക്തി കുറഞ്ഞുകുറഞ്ഞുവന്ന് നിലവിൽ 100 ശതമാനം കാഴ്ച വൈകല്യമുണ്ടാവുന്ന അസുഖമാണ് ഷിജിത്തിന്‌. 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം സർവ്വീസ്‌ കാലയളവിൽ വൈകല്യം ഉണ്ടാവുകയാണെങ്കിൽ, റാങ്കിൽ തരം താഴ്ത്തരുതെന്ന് നിർദേശിക്കുന്നുണ്ട്.

ഈ നിയമം പരിഗണിച്ചാണ്‌ സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചുള്ള നിയമനം നടത്തുന്നത്. ടെലിഫോൺ ഓപ്പറേറ്ററുടെ സൂപ്പർ ന്യൂമറി തസ്തിക ഷജിത്ത്‌ കുമാർ വിരമിക്കുന്നതോടെ ഇല്ലാതാകും. പി എസ്‌ സി വഴിയാണ്‌ ഭിന്നശേഷി വിഭാഗത്തിൽ ഷജിത്തിന്‌ നിയമനം ലഭിച്ചത്‌.

Story Highlights: Appointment in Supernumerary post for visually impaired employee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here