Advertisement

6ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ച് മന്ത്രിസഭാ യോഗം

June 22, 2022
Google News 3 minutes Read
cabinet approves recommendations of 6th finance commission

ആറാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ച് മന്ത്രിസഭാ യോഗം. കമ്മീഷന്റെ രണ്ടാം റിപ്പോര്‍ട്ടിലെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട ശുപാര്‍ശകളാണ് ഭേദഗതികളോടെ അംഗീകരിച്ചത്. എല്ലാ പ്രാദേശിക സര്‍ക്കാരുകളും നികുതി, നികുതിയേതര വരുമാനം പൂര്‍ണ്ണമായി കണ്ടെത്തി പിരിച്ചെടുക്കുന്നതിന് ജി ഐ എസ് സംവിധാനം ഉപയോഗപ്പെടുത്തി അടിസ്ഥാന രേഖ തയ്യാറാക്കണം. അത് ഒരു പൊതു രേഖയായി മാറണം. നികുതി കാര്യത്തില്‍ സുതാര്യത ഉറപ്പാക്കണം. നികുതി വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കുന്നതിനായി പ്രാദേശിക സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കണം. പ്രാദേശിക സര്‍ക്കാരുകള്‍ എല്ലാ തുകയും ഇലക്ട്രോണിക്കായി അടക്കുന്നതിനുള്ള ഇ-പെയ്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്തണം എന്നിവയും അംഗീകരിച്ചു.(cabinet approves recommendations of 6th finance commission)

ഈ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഷിക ബജറ്റിനൊപ്പം റോളിംഗ് റവന്യൂ വര്‍ദ്ധിപ്പിക്കല്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണം. സോഫ്റ്റ് വെയറുകളുമായും മറ്റും സംബന്ധിച്ച നികുതിദായകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഐകെഎം ആസ്ഥാനത്ത് പ്രത്യേക ടീം സജ്ജമാക്കും. എല്ലാ പരാതികള്‍ക്കും മണിക്കൂറുകള്‍ക്കകം പരിഹാരം കാണുന്നതിന് ഇത് സഹായകരമാകും.

വസ്തുനികുതി പരിഷ്‌കരണ പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട ഡാറ്റാബേസ് കാലാനുസൃതമാക്കുകയും വേണം. വിവരങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കണം. എല്ലാ നികുതികളുടെയും കുടിശ്ശിക ലിസ്റ്റ് വാര്‍ഡ്/ ഡിവിഷന്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കണം. ഗ്രാമ നഗര പ്രദേശങ്ങളിലെ വസ്തുനികുതി പരിഷ്‌കരണ നടപടികള്‍ 2023 മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കണം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വസ്തുനികുതി പരിഷ്‌കരണം വര്‍ഷത്തിലൊരിക്കല്‍ നടത്തണം. ചില പ്രത്യേക വിഭാഗം കെട്ടിടങ്ങളുടെ വസ്തുനികുതി വര്‍ദ്ധനവിന് പരിധി ഏര്‍പ്പെടുത്താനുള്ള നിലവിലുള്ള തീരുമാനം പിന്‍വലിക്കും.

Read Also:

50 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളെ വസ്തുനികുതി പരിധിയില്‍ കൊണ്ടുവരും. 50 നും 60 നും ഇടയിലുള്ള വീടുകള്‍ക്ക് സാധാരണ നിരക്കിന്റെ പകുതി നിരക്കില്‍ വസ്തു നികുതി ഈടാക്കും. 1.4.22 മുതല്‍ നിര്‍മ്മിച്ച 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് തറ പാകുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ തന്നെ അടിസ്ഥാന നികുതിയുടെ 15 ശതമാനം തുക അധിക നികുതിയായി ഈടാക്കും.

മൊബൈല്‍ ടവറുകളുടെ നികുതിനിരക്ക് പരിഷ്‌കരിക്കും. പ്രാദേശിക സര്‍ക്കാരുകളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങളാല്‍ പിരിച്ചെടുക്കാന്‍ കഴിയാത്ത വസ്തുനികുതി കുടിശ്ശിക എഴുതി തള്ളുന്നതിനുള്ള പരിധി ഉയര്‍ത്തും. കേരള മുനിസിപ്പാലിറ്റി ആക്ട് 241 വകുപ്പ് പുനസ്ഥാപിക്കും. ഇത് പ്രകാരം ഒരു കെട്ടിടം പൊളിച്ചു മാറ്റുന്ന വിവരം പ്രാദേശിക സര്‍ക്കാരിനെ കെട്ടിട ഉടമസ്ഥന്‍ അറിയിക്കണം. അല്ലാത്തപക്ഷം അറിയിക്കുന്ന തീയതി വരെയുള്ള നികുതി അടക്കാന്‍ ഉടമ ബാധ്യസ്ഥനാണ്.

Read Also:കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള ബി.ജെ.പി- സംഘപരിവാര്‍ അജണ്ടയുടെ ഉത്തരവാദിത്തം ഇ.ഡി ഏറ്റെടുത്തു; വി ഡി സതീശൻ

വിനോദത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് വിനോദനികുതി ആക്ട് ഭേദഗതി ചെയ്യും. വിനോദ നികുതി നിരക്ക് 10 ശതമാനമാകും. തിയറ്ററുകളുടെ ടിക്കറ്റ് വിതരണത്തിനും വിനോദ നികുതി കണക്കാക്കുന്നതിനും പ്രാദേശിക സര്‍ക്കാരുകള്‍ സോഫ്റ്റ്വെയര്‍ സംവിധാനം തയ്യാറാക്കും. സ്വന്തമായി സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന തിയേറ്ററുകള്‍ പ്രാദേശിക സര്‍ക്കാറിന് ഡാറ്റ കൈമാറാന്‍ ബ്രിഡ്ജ് സോഫ്റ്റ്വെയര്‍ തയ്യാറാക്കണം.

റോഡുകളുടെ വശങ്ങളില്‍ വാണിജ്യാവശ്യത്തിന് സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ ലൈസന്‍സ് ഫീസിന്റെ പരിധിയില്‍ കൊണ്ടുവരും. പ്രാദേശിക സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ളകെട്ടിടങ്ങളുടെവാടകയിനത്തില്‍ ചില വിഭാഗങ്ങള്‍ക്ക്കിഴിവ് അനുവദിക്കുന്നതിനുള്ള അധികാരം പ്രാദേശിക സര്‍ക്കാരുകള്‍ക്കായിരിക്കും. പരമാവധി 10 ശതമാനമായിരിക്കും. ഇത് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭിക്കും. പ്രാദേശിക സര്‍ക്കാരുകള്‍ വാണിജ്യ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രാവര്‍ത്തികമാക്കുന്നതിന് സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയില്‍ ചര്‍ച്ച നടത്തും.

Read Also: എൻജിനീയറിങ് പ്രവേശനം; സ്പോട്ട് അഡ്മിഷൻ കിട്ടിയാൽ നേരത്തെ അടച്ച ഫീസ് മടക്കി നൽകുമെന്ന് സർക്കാർ

കേരള ലോക്കല്‍ ഗവണ്‍മെന്റ് ഡെവലപ്‌മെന്റ് ഫണ്ട് രൂപീകരിച്ച് കൊണ്ട് ലോക്കല്‍ അതോറിറ്റിസ് ലോണ്‍സ് ആക്ട് പ്രാവര്‍ത്തികമാക്കും. റവന്യൂ ബോണ്ടുകള്‍ ഇറക്കാന്‍ സാധിക്കുന്ന പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് കാര്യപരിപാടി തയ്യാറാക്കും.
പൊതു കാര്യങ്ങള്‍ക്കായി ഭൂമി സ്വമേധയാ സംഭാവന ചെയ്യുന്നത് ശക്തിപ്പെടുത്തുന്നതിനായി ലാന്‍ഡ് റീ റിലിംഗിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യും. ഇത് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഭൂമി വിട്ടു നല്‍കുന്നതിന് സഹായകമാകും. വിദ്യാലയങ്ങള്‍,ആശുപത്രികള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തുന്നതിനും അശരണരെ സഹായിക്കുന്നതിനും ഡൊണേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. പ്രാദേശിക സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയുടെ കോര്‍പ്പസ് ഓരോ വര്‍ഷവും വര്‍ദ്ധിപ്പിക്കും.

സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ സമാഹരിക്കുന്നത് സംബന്ധിച്ച സ്ട്രാറ്റജി കൈകൊള്ളും. ഇത്തരം സംഭാവനകള്‍ പരസ്യമാക്കുന്നതിന് ഗാന്ധിജയന്തി ദിനം മുതല്‍ കേരളപിറവിദിനം വരെ പ്രചരണം സംഘടിപ്പിക്കും. സംഭാവനകളുടെ എല്ലാ വിശദാംശങ്ങളും ഗ്രാമ/വാര്‍ഡ് സഭകളില്‍ രേഖപ്പെടുത്തും.
പ്രാദേശിക സര്‍ക്കാരുകളുമായി ബന്ധപ്പെട്ട പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പ്രോജക്ടുകളെ സഹായിക്കുന്നതിനായി സാങ്കേതിക സഹായ ഏജന്‍സികളെ കണ്ടെത്തും. ഇത്തരം പ്രൊജക്റ്റ് ഏറ്റെടുക്കുവാനും പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പരിശീലനം നല്‍കുവാനും കിലയുടെ നേതൃത്വത്തില്‍ കപ്പാസിറ്റി ബില്‍ഡിംഗ് പരിപാടി രൂപകല്‍പ്പന ചെയ്യും. ജില്ലാ ആസൂത്രണ സമിതി നേതൃത്വത്തില്‍ പി പി പി സെല്ലുകള്‍ രൂപീകരിക്കും.

Story Highlights: cabinet approves recommendations of 6th finance commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here