Advertisement

കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള ബി.ജെ.പി- സംഘപരിവാര്‍ അജണ്ടയുടെ ഉത്തരവാദിത്തം ഇ.ഡി ഏറ്റെടുത്തു; വി ഡി സതീശൻ

June 22, 2022
Google News 2 minutes Read

രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തി കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയെന്ന ബി.ജെ.പി- സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് ഇന്ത്യൻ ജനാധിപത്യത്തെ തന്നെ കളങ്കപ്പെടുത്തുന്നതാണ്. മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ എന്ത് വില കൊടുത്തും കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കല്‍ നടപടിക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.

Read Also: രാഹുൽ ​ഗാന്ധിയെ ”ദി വൺ മാൻ” എന്ന് വിശേഷിപ്പിച്ച് വി.ടി. ബെൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

അതേസമയം ഇ ഡി ചോദ്യം ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എത്ര മണിക്കൂർ വേണമെങ്കിലും ചോദ്യം ചെയ്യൽ മുറിയിൽ ഇരിക്കാൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരും ജാനാധിപത്യ വിശ്വാസികളും ഒപ്പമുണ്ട്. ഇ ഡി ഒന്നുമല്ല. ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയുക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വൻ പ്രതിഷേധത്തിന് ഇടയായിരുന്നു . ഇതിനെയെല്ലാം തുടർന്ന് ഇന്ന് രാഹുൽഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.

Story Highlights: ED takes charge of BJP-Sangh Parivar agenda; VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here