രാഹുൽ ഗാന്ധിയെ ”ദി വൺ മാൻ” എന്ന് വിശേഷിപ്പിച്ച് വി.ടി. ബെൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസത്തിൽ അധികമായി ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകുന്ന രാഹുൽ ഗാന്ധിയെ ദി വൺ മാൻ എന്ന് വിശേഷിപ്പിച്ച് വി.ടി. ബെൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇന്ത്യയ്ക്കും ഏകാധിപത്യത്തിനും ഇടയിൽ നിൽക്കുന്ന ഒരേയൊരു മനുഷ്യനെന്നാണ് വി.ടി. ബെൽറാം രാഹുൽ ഗാന്ധിയെ വിളിച്ചത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ച് നിൽക്കുന്ന ചിത്രവും ബെൽറാം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. രാഹുലിന് പിന്തുണ പ്രഖ്യാപിച്ചും, എതിർത്തും പലരും കമന്റുമായെത്തിയിട്ടുണ്ട്.
ഇ ഡി ചോദ്യം ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് അല്പസമയം മുമ്പ് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. എത്ര മണിക്കൂർ വേണമെങ്കിലും ചോദ്യം ചെയ്യൽ മുറിയിൽ ഇരിക്കാൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരും ജാനാധിപത്യ വിശ്വാസികളും ഒപ്പമുണ്ട്. ഇ ഡി ഒന്നുമല്ല. ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയുക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വൻ പ്രതിഷേധത്തിന് ഇടയായിരുന്നു. ഇതിനെയെല്ലാം തുടർന്ന് ഇന്ന് രാഹുൽഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.
Read Also: 5 ദിവസം, 50ൽ അധികം മണിക്കൂറുകൾ, രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്നത് അധിക്ഷേപ നാടകം; ഷാഫി പറമ്പിൽ
അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കൾക്ക് തൊഴിൽ നൽകാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. യുവാക്കളുടെ പ്രതീക്ഷയായ സേനയിലെ അവസരവും ഇല്ലാതാക്കി. റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.
അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്.
Story Highlights: VT Belram describes Rahul Gandhi as “the one man”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here