Advertisement

നാല് പതിറ്റാണ്ട് നീണ്ട സൗഹൃദം; 40 വർഷമായി ഒരേ സ്ഥലത്ത് ഒരേ പോസിൽ ഫോട്ടോ എടുക്കുന്ന 5 സുഹൃത്തുക്കൾ…

June 22, 2022
Google News 2 minutes Read

ജീവിതത്തിൽ വളരെ അമൂല്യമായ ഒന്നാണ് സൗഹൃദങ്ങൾ. കാലങ്ങളായുള്ള സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ സാധിക്കുന്നു എന്നതും ഭാഗ്യം തന്നെയാണ്. അങ്ങനെയൊരു അഞ്ച് സുഹൃത്തുക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുന്നത്. നാല് പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദത്തിന്റെ കഥയാണ് ഇവർക്ക് പറയാനുള്ളത്. തങ്ങളുടെ മായാത്ത സൗഹൃദത്തിന്റെ ഓർമയ്ക്കായി 40 വർഷമായി ഒരേ സ്ഥലത്ത് ഒരേ പോസിൽ ചിത്രം എടുക്കുകയാണ് ഈ സുഹൃത്തുക്കൾ. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ഈ വർഷങ്ങൾ നീണ്ട സൗഹൃദത്തിൽ അങ്ങനെയൊരു കഥ കൂടെ പറയാനുണ്ട് ഇവർക്ക്.

അഞ്ച് പേരടങ്ങുന്ന സുഹൃത്തുക്കളുടെ അതുല്യ സൗഹൃദത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ എന്തായാലും ഹിറ്റ് ആയിരിക്കുകയാണ്. 1982 ലാണ് ഈ അഞ്ച് സുഹൃത്തുക്കൾ കാലിഫോർണിയ-ഒറിഗൺ അതിർത്തിയിലുള്ള കോപ്‌കോ തടാകത്തിനടുത്ത് വെച്ച് ഒരു ചിത്രം ക്ലിക്ക് ചെയ്യുന്നത്. അവരുടെ ആദ്യത്തെ ചിത്രം അതായിരുന്നു. അവിടുന്നങ്ങോട്ട് ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഇതേ സ്ഥലത്ത് ഇതേ പോസിൽ ഈ അഞ്ച് സുഹൃത്തുക്കൾ ചേർന്ന് ചിത്രങ്ങൾ എടുക്കാൻ തുടങ്ങി. 1987,1992, 1997, 2002, 2007, 2012, 2017 എന്നീ വർഷങ്ങളിൽ എടുത്ത മറ്റു ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമാണ് ഈ വർഷം എടുത്തത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ജോൺ വാർഡ്‌ലോ, മാർക്ക്-റൂമർ ക്ലിയറി, ഡാളസ് ബേണി, ജോൺ മൊളോണി, ജോൺ ഡിക്‌സൺ എന്നിവർ ആണ് അഞ്ചംഗ സംഘം. അഞ്ച് സുഹൃത്തുക്കളും ഒരേ ക്രമത്തിലും ഒരേ പോസിലും ഇരുന്നാണ് കഴിഞ്ഞ വർഷങ്ങളിലെല്ലാം ഫോട്ടോകൾ എടുക്കുന്നത്. മാർക്ക് റൂമറിന്റെ മടിയിലോ കാൽമുട്ടിലോ എപ്പോഴും ഒരു തൊപ്പി ഉണ്ടായിരിക്കും. ജോൺ മൊളോണി എല്ലായ്പ്പോഴും വലതു കൈയിൽ ഒരു പാത്രം പിടിക്കും. ഇങ്ങനെ ഈ കഴിഞ്ഞ വർഷങ്ങളിൽ എടുത്ത എല്ലാ ചിത്രങ്ങളിലും സാമ്യതകൾ കാണാം.

Story Highlights: Five friends pose for same photo at californias copco lake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here