തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

തെലങ്കാനയില്‍ തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. 10 പേര്‍ക്ക് പരുക്കേറ്റു. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. റേച്ച്പള്ളിയിലെ ജി ഭീമയ്യയാണ് (80) മരിച്ചത്.(man died in honey bee attack telangana)
ജഗതിയാല്‍ ജില്ലയിലെ സാരംഗപൂര്‍, റെച്ച്പള്ളി ഗ്രാമത്തിലെ പരമ്പരാഗത ഉത്സവാഘോഷത്തിനിടെയാണ് തേനീച്ചകൂട്ടത്തിന്റെ ആക്രമണം നടന്നത്.
20 ഓളം കുടുംബങ്ങളാണ് സ്ഥലത്ത് പരമ്പരാഗത ഉത്സവം ആഘോഷിക്കാന്‍ ഒത്തുകൂടിയത്. ആഘോഷങ്ങള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി തേനിച്ചകൂട്ടത്തിന്റെ ആക്രമണം ഉണ്ടാകുകയായിരുന്നു.
തേനീച്ചയുടെ ആക്രമണത്തില്‍ പരുക്കേറ്റവരെ ജഗ്തിയാലിലെ സര്‍ക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി. കുത്തേറ്റവരുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights: man died in honey bee attack telangana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here