അശ്ലീല വീഡിയോ: ഇ.പി.ജയരാജന് പ്രതിപക്ഷ നേതാവിന്റെ നോട്ടീസ്
June 22, 2022
1 minute Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമ നടപടി ആരംഭിച്ചു. നിയമ നടപടിയുടെ ഭാഗമായി പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി. നായരാണ് ഇ.പി.ജയരാജന് നോട്ടീസ് അയച്ചത്. അവാസ്തവമായ പ്രസ്തവന ഇ.പി.ജയരാജന്‍ ഏഴ് ദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: Pornographic video: vd satheesan notice to EP Jayarajan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement