Advertisement

രുചിര കാംബോജ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി

June 22, 2022
Google News 2 minutes Read
ruchira kamboj appointed as permanent representative un

ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നയതന്ത്രജ്ഞയായ രുചിര കാംബോജിനെ തെരഞ്ഞെടുത്തു. നിലവില്‍ ഭൂട്ടാനിലെ അംബാസഡറും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1987 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കംബോജ് ഉടന്‍ തന്നെ ചുമതല ഏറ്റെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.(ruchira kamboj appointed as permanent representative un)

1987ലെ സിവില്‍ സര്‍വീസ് ബാച്ചിലെ അഖിലേന്ത്യാ വനിതാ ടോപ്പറും ഐഎഫ്എസ് ബാച്ചിലെ ടോപ്പറുമായിരുന്നു രുചിത.ഫ്രാന്‍സ്, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളിലും, 201719 കാലയളവില്‍ ദക്ഷിണാഫ്രിക്കയിലെ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read Also: വിവാഹാഭ്യർത്ഥന നിരസിച്ചു; ഈജിപ്‍തിൽ യുവതിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

1991 മുതല്‍ 1996 വരെ യൂറോപ്പ് വെസ്റ്റ് ഡിവിഷനില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്നു. കോമണ്‍ വെല്‍ത്ത് രാജ്യങ്ങള്‍ തമ്മിലുള്ള നായതന്ത്രബന്ധങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സ്ഥിരം പ്രതിനിധി ആയിരുന്ന ടി എസ് തിരുമൂര്‍ത്തി വിരമിച്ചതിനെ തുടര്‍ന്നാണ് രുചിത സ്ഥാനമേല്‍ക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിരമിക്കേണ്ടിയിരുന്ന തിരുമൂര്‍ത്തിയുടെ കാലാവധി യുക്രൈന്‍ പ്രതിസന്ധി കണക്കിലെടുത്ത് നീട്ടുകയായിരുന്നു.

Story Highlights: ruchira kamboj appointed as permanent representative un

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here