മൊബൈൽ ടവറിൽ കയറി ആത്മഹത്യാഭീഷണി; ഒമ്പത് കേസുകളിലെ പ്രതിക്കെതിരെ വീണ്ടും കേസ്

ഒമ്പത് കേസുകളിലെ പ്രതിക്കെതിരെ ആത്മഹത്യാഭീഷണി മുഴക്കിയതിന് വീണ്ടും കേസെടുത്ത് പൊലീസ്. കാസർഗോഡാണ് സംഭവം. തന്റെ പേരിലുള്ള കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിൽ കയറിയാണ് ഇയാൾ ആത്മഹത്യാഭീഷണി മുഴക്കിയത്. പുതിയ കേസിൽ കസ്റ്റഡിയിലെടുത്ത ഷൈജുവിനെ ജാമ്യത്തിൽ വിട്ടു. ( Suicide threat; Re-case against the accused in nine cases )
ആത്മഹത്യാശ്രമം, അതിക്രമിച്ചുകയറൽ, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പാലക്കുന്ന് സ്വദേശിയായ ഷൈജുവിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്. എടിഎം കവർച്ച, മോഷണം, അടിപിടി ഉൾപ്പടെ ഒമ്പത് കേസുകളാണ് ഷൈജുവിനെതിരെ ബേക്കൽ സ്റ്റേഷൻ പരിധിയിൽ മാത്രം നിലവിലുള്ളത്.
Read Also: ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി; കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം
ഇതിൽ പലതും കള്ളക്കേസാണെന്നാണ് ഷൈജുവിന്‍റെ ആരോപണം. ഇതിന് പുറമെയാണ് ചൊവ്വാഴ്ച നടന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തത്. പൊലീസും, നാട്ടുകാരും ചേർന്ന് മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ അനുനയിപ്പിച്ച് മൊബൈൽ ടവറിൽ നിന്നും താഴെയിറക്കിയത്. എന്നാൽ ഇയാൾക്കെതിരെയുള്ള കേസുകൾ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് പൊലീസിന്‍റെ വാദം.
Story Highlights: Suicide threat; Re-case against the accused in nine cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here