“പ്രായം വെറും സംഖ്യയിൽ ഒതുക്കുന്നവർ”; 100 മീറ്റർ ഓട്ടത്തിൽ റെക്കോർഡുമായി 105 വയസ്സുള്ള മുത്തശ്ശി…

സ്വപ്നങ്ങൾക്കോ നമ്മുടെ ആഗ്രഹങ്ങൾക്കോ പ്രായം ഒരു തടസമല്ല എന്ന് കേട്ടിട്ടില്ലേ? സ്വപ്നത്തിന് വേണ്ടി പ്രയത്നിക്കാനും അത് നേടാനുള്ള അഭിനിവേശവുമാണ് വേണ്ടതെന്നും പറയാറുണ്ട്. അത് ശെരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഹരിയാനയിൽ നിന്നുള്ള ഈ 105 വയസുകാരി. ഇത് റാം ബായിയുടെ കഥയാണ്.
വഡോദരയിൽ നടന്ന 100 മീറ്റർ ഓട്ടത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് 105 വയസുകാരി റാം ബായി.
ഹരിയാനയിലെ ചാർഖി ദാദ്രി നിവാസിയായ റാം ബായി കഴിഞ്ഞ ആഴ്ച ദേശീയ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയ ഓപ്പൺ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 45.40 സെക്കൻഡിലാണ് 100 മീറ്റർ ഓട്ടം പൂർത്തിയാക്കിയത്. ജൂൺ 15 ന് നടന്ന 100 മീറ്ററിലും ഞായറാഴ്ച നടന്ന 200 മീറ്ററിലും സ്വർണ ഡബിളും നേടി. റാം ബായി ഒന്നാം സ്ഥാനം നേടിയ മത്സരത്തിൽ 85 വയസ്സിനു മുകളിൽ പ്രായമുള്ള ആരും പങ്കെടുത്തിട്ടില്ല. ഗ്രാമത്തിൽ ‘ഉദൻപരി’ എന്നാണ് ഈ മുത്തശ്ശി അറിയപ്പെടുന്നത്. കൂടാതെ രാജ്യത്തിനായി നിരവധി മെഡലുകളും അവർ നേടിയിട്ടുണ്ട്. “ഓട്ടം എനിക്ക് വളരെ ഇഷ്ടമാണ്. എനിക്ക് വീണ്ടും ഓടാൻ ആഗ്രഹമുണ്ട്,” റാം ബായി പറഞ്ഞു.
തന്റെ 105 ആം വയസിലും റാം ബായി ചിട്ടയോടെയുള്ള ജീവിതശൈലിയാണ് പിന്തുടരുന്നത്. പുലർച്ചെ 5 മണിക്ക് ഉണർന്ന് 4 കിലോമീറ്റർ ഓടും. പാൽ, തൈര്, ചുർമ, 250 ഗ്രാം നെയ്യ് എന്നിവ റാം ബായിയുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകങ്ങളാണ്. രാം ബായി മാത്രമല്ല, വിവിധ കായിക ഇനങ്ങളിൽ മറ്റു നിരവധി അംഗങ്ങൾക്കും മെഡലുകൾ കിട്ടിയിട്ടുണ്ട്. റാം ബായിയുടെ 62 കാരിയായ മകൾ സാന്ത്രാ ദേവിയും റിലേ ഓട്ടത്തിൽ സ്വർണം നേടി. മകൻ മുഖ്താർ സിങ്ങും വധു ഭതേരിയും 200 മീറ്റർ ഓട്ടത്തിൽ വെങ്കലവും നേടി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here