എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ വീണ്ടും മരണം

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരുകുട്ടി കൂടി മരിച്ചു. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ പാർവതി ദമ്പതികളുടെ എട്ടുവയസുള്ള മകൻ ശ്രീരാജാണ് മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാത്രിയിലായിരുന്നു മരണം. ശ്വാസതടസത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ ശ്രീരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം ശ്രീരാജ് എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിലില്ല. 2017-ൽ മെഡിക്കൽ ക്യാമ്പിൽ ഉൾപ്പെടെ പങ്കെടുത്തെങ്കിലും പട്ടികയിൽ ഇതുവരെ ഉൾപ്പെടുത്തിയിരുന്നില്ല. ജന്മനാ വൈകല്യം ഉണ്ടായിരുന്ന കുട്ടിയായിരുന്നു ശ്രീരാജ്. എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ വീണ്ടും ദുരന്ത വാർത്തകൾ ആവർത്തിക്കുകയാണ്.
Read Also: എൻഡോസൾഫാൻ ദുരതിബാധിതർക്കായി സത്യസായി ട്രസ്റ്റ് നിർമിച്ച വീടുകൾ ഉടൻ കൈമാറും | 24 Impact
Story Highlights: Another child dies in Kasargode endosulfan disaster area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here