വൈദ്യുതി തൂണ് ദേഹത്തേക്ക് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി തൂണ് ദേഹത്തേക്ക് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (20) ആണ് മരിച്ചത്. ജീവനക്കാര്‍ പഴയ വൈദ്യുതി തൂണ് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത് ( bike rider died electric post ).
അപകടത്തിന് ഇടയാക്കിയത് കെഎസ്ബിയുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തിരക്കുള്ള റോഡിലേക്ക് പോസ്റ്റ് ചുവടെ മുറിച്ചിടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നതിന്. ഇതിനിടയില്‍ അതിലൂടെ വന്ന അര്‍ജുന്റെ ബൈക്കിന് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നു. അര്‍ജുന്‍ തത്സമയം മരിച്ചു.
Story Highlights: bike rider died electric post
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here