‘മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡം പാലിച്ചില്ല’; ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതിയുമായി ബിജെപി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ച് പരാതി നല്‍കി ബിജെപി നേതാവ്. ഡല്‍ഹിയിലെ ബിജെപി നേതാവ് തജിന്ദര്‍ പാല്‍ സിംഗ് ബാഗ്ഗയാണ് ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി സമര്‍പ്പിച്ചത്. നിലവില്‍ കൊവിഡ് ബാധിതനായ ഉദ്ധവ് അണികളോട് സംസാരിച്ചതും ഔദ്യോഗിക വസതി വിട്ട് സ്വന്തം വീട്ടിലേക്ക് യാത്ര ചെയ്തതും ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവിന്റെ പരാതി. (BJP complaint against Uddhav Thackeray for violating COVID rules)
നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയായ ‘വര്‍ഷ’ ബംഗ്ലാവില്‍ നിന്ന് പടിയിറങ്ങിയത്. സ്വന്തം വീടായ മാതോശ്രീയിലേക്കാണ് ഉദ്ധവ് താക്കറെ മടങ്ങിയത്. രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഔദ്യോഗിക വസതിയൊഴിഞ്ഞത്.
Read Also: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ്
നൂറുകണക്കിന് അണികളാണ് ഉദ്ധവ് താക്കറെയുടെ കുടുംബ വീട്ടിലും പടിയിറങ്ങുന്നതിനിടെ വര്‍ഷ ബംഗ്ലാവിലും എത്തിച്ചേര്‍ന്നത്. പുതിയൊരു സമ്മര്‍ദ തന്ത്രം എന്ന നിലയിലാണ് ഉദ്ധവ് വസതിയൊഴിയുന്നത്.
ഫേസ്്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് താക്കറെ രാജി സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. ഹിന്ദുത്വമൂല്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിനായി ഇനിയും പോരാടും. എല്ലാ എംഎല്‍എമാരും ബാലാ സാഹേബിനൊപ്പമാണെന്നും ഉദ്ധവ് പറഞ്ഞു.
Story Highlights: BJP complaint against Uddhav Thackeray for violating COVID rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here