Advertisement

ബാറ്ററികള്‍ എത്തുന്നില്ല; ടെക്‌സാസിലേയും ബെര്‍ലിനിലേയും ടെസ്ല ഫാക്ടറികള്‍ കടുത്ത നഷ്ടത്തിലെന്ന് ഇലോണ്‍ മസ്‌ക്

June 23, 2022
Google News 3 minutes Read

ഇലോണ്‍ മസ്‌കിന്റെ ഉടസ്ഥതയിലുള്ള ടെസ്ല ഇലക്ട്രിക് കാറിന്റെ ടെക്‌സാസിലും ബെര്‍ലിനിലുമുള്ള ഫാക്ടറികള്‍ കനത്ത നഷ്ടം നേരിടുകയാണെന്ന് വെളിപ്പെടുത്തി മസ്‌ക്. ബാറ്ററികളുടെ ദൗര്‍ലഭ്യവും ചൈനയിലെ തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാരണം ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കാത്തതിനാലാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതെന്ന് മസ്‌ക് വിശദീകരിച്ചു. (Elon Musk Says Tesla Losing Billion of Dollars at Texas and Berlin Units)

ടെസ്‌ലയുടെ ടെക്‌സാസ് ഫാക്ടറി വളരെ കുറച്ച് കാറുകള്‍ മാത്രമാണ് നിലവില്‍ നിര്‍മിച്ചുവരുന്നതെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു. താന്‍ മുന്‍പ് സൂചിപ്പിച്ച വെല്ലുവിളികള്‍ മൂലം പുതിയ 4680 ബാറ്ററികള്‍ നിര്‍മിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന 2170 ബാറ്ററികള്‍ ചൈനയിലെ തുറമുഖത്ത് കുടുങ്ങിക്കിടക്കകയാണെന്നും മസ്‌ക് പറഞ്ഞു.

Story Highlights: Elon Musk Says Tesla Losing Billion of Dollars at Texas and Berlin Units

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here