വ്യാജ രേഖ ചമച്ച് ബാങ്ക് തട്ടിപ്പ്; സിനിമാ നിര്‍മാതാവ് അറസ്റ്റില്‍

ബാങ്ക് തട്ടിപ്പ് കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. വ്യാജ രേഖകള്‍ ചമച്ച് സ്വകാര്യ ബാങ്കില്‍ നിന്ന് തട്ടിപ്പ് നടത്തിയ എം.ഡി മെഹഫൂസാണ് അറസ്റ്റിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മെഹഫൂസ് നിര്‍മിച്ച സിനിമ ഈയടുത്ത് റിലീസ് ചെയ്യാനിരിക്കെയാണ് തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തത്.(film producer arrested in bank fraud case)
2018 മുതല്‍ മെഹഫൂസ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ നിന്ന് 4,17,44,000 രൂപ തട്ടിയെടുത്തതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വ്യാജരേഖകള്‍ ചമച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മെഹഫൂസ് സമര്‍പ്പിച്ചിരുന്ന രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പല തവണകളായാണ് പ്രതി ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞതോടെ ബാങ്ക് മാനേജരെയും അന്വേഷണ വിധേയമായി ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Read Also: ഹണിമൂണിനായി തായ്‌ലന്‍ഡിലേക്ക് പറന്ന് നയന്‍താരയും വിഘ്‌നേഷും; ചിത്രങ്ങള്‍ കാണാം
വിദ്യാനഗര്‍ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിക്കുകയും തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. ഡിവൈഎസ്പി പി.എ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
Story Highlights: film producer arrested in bank fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here