കടുത്ത ചൂട് കാരണം ഉറങ്ങാന്‍ പറ്റാത്ത ദിവസങ്ങളുണ്ടോ?; ഈ ടിപ്‌സ് ഒന്ന് പരീക്ഷിച്ച് നോക്കൂ

നല്ല ക്ഷീണത്തോടെ വന്ന് ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയിലെ കൊടുംചൂട് കൊണ്ട് വിയര്‍ത്തൊലിച്ച് ഉറങ്ങാന്‍ പറ്റാതെ എഴുന്നേറ്റിരിക്കേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണല്ലേ? പലരും ജീവിതത്തില്‍ എപ്പോഴെങ്കിലും ഇത് അനുഭവിച്ചിട്ടുണ്ടാകും. ചിലപ്പോള്‍ കറണ്ട് കൂടി പോയി ഉള്ള കാറ്റ് കൂടി നഷ്ടപ്പെട്ടാല്‍ പിന്നെ പറയുകയും വേണ്ട. ഇനി ചൂട് സമയത്തും കൂളായി ഉറങ്ങാന്‍ താഴെപ്പറയുന്ന ടിപ്‌സ് പരീക്ഷിച്ച് നോക്കൂ. (How to sleep in hot weather expert tips to survive the heatwave)
അത്താഴം ഹെവിയായി വേണ്ട:ഹെവിയായി ഭക്ഷണം കഴിച്ചാല്‍ അത് ദഹിപ്പിക്കാന്‍ ശരീരം കൂടുതല്‍ അധ്വാനിക്കേണ്ടി വരുമെന്ന് എല്ലാവര്‍ക്കുമറിയാം. കൂടുതല്‍ അധ്വാനിക്കുന്തോറും ശരീരത്തിന്റെ ഊ,്മാവ് വളരെ കൂടും. വളരെ ലൈറ്റായി അത്താഴം കഴിച്ചാല്‍ ചൂടും വിയര്‍പ്പും കാരണം രാത്രി എഴുന്നേറ്റിരിക്കാനുള്ള സാധ്യത വളരെക്കുറയുമെന്ന് ന്യൂട്രിഷന്‍ എക്‌സ്‌പേര്‍ട്ട് ജെന്നി ഷീസ്‌ചേ പറയുന്നു.
Read Also: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ്
രാത്രി കാപ്പികുടി ഒഴിവാക്കാം: കാപ്പിയോ കഫീന്‍ അടങ്ങിയ മറ്റ് പാനിയങ്ങളോ കിടക്കുന്നതിന് തൊട്ടുമുന്‍പ് കുടിയ്ക്കുന്നത് രാത്രി മുഴുവന്‍ തെര്‍മോജെനിസിസ് എന്ന പ്രക്രിയ നടക്കാന്‍ കാരണമാകും. ശരീരത്തിന്റെ ചൂട് നന്നായി ഉയരുന്ന അവസ്ഥയാണിത്.
ഉറങ്ങുന്നതിന് മുന്‍പ് ചൂടുവെള്ളത്തില്‍ കുളിയ്ക്കാം: ചൂട് സമയത്ത് തണുത്ത വെള്ളത്തില്‍ കുളിയ്ക്കാന്‍ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. തണുത്ത വെള്ളത്തില്‍ കുളി പാസാക്കുന്നത് ചൂട് കുറയ്ക്കുമെന്നാണ് പൊതുവെയുള്ള ധാരണ. ഇത് ഒരു പരിധിവരെ ശരിയാണ്. എന്നാല്‍ ചൂട് കുറയ്ക്കാന്‍ ചൂട് വെള്ളത്തില്‍ തന്നെ കുളിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ചൂട് വെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ നിങ്ങളുടെ കോര്‍ താപനില കുറയുകയും രക്തധമനികള്‍ കൂടുതല്‍ വികസിക്കുകയും ചൂട് കുറയുകയും ചെയ്യുന്നു.
കിടക്കുന്നതിന് മുന്‍പ് ധാരാളം വെള്ളം കുടിയ്ക്കരുത്: ശരീരത്തിന് ആവശ്യമായ കൃത്യ അളവില്‍ വെള്ളം കിട്ടിയില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെങ്കിലും കിടക്കുന്നതിന് മുന്‍പ് അമിതമായി വെള്ളം കുടിയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ഗാഢമായ ഉറക്കം തടസപ്പെടുത്തുന്നു.
Story Highlights: How to sleep in hot weather expert tips to survive the heatwave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here