Advertisement

പിഎച്ച്ഡി ഉപേക്ഷിച്ചു, ഓർഗാനിക് ഫാമിങ്ങിൽ നേട്ടങ്ങൾ കൊയ്തു; ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ…

June 23, 2022
Google News 1 minute Read

പഠനവും ജോലിയും ഉപേക്ഷിച്ച് തങ്ങളുടെ ഇഷ്ടങ്ങളിലേക്ക് തിരിച്ചുപോകുന്ന നിരവധി പേരെ കുറിച്ച് നമുക്കറിയാം. അങ്ങനെയൊരു വനിതയെ കുറിച്ചാണ് ഇന്ന് പറഞ്ഞുവരുന്നത്. പേര് ഇൻഷാ റസൂൽ. സെൻട്രൽ കശ്മീരിലെ ബുഡ്ഗാം ജില്ലയിലാണ് ഇൻഷയുടെ താമസം. കൊറിയയിൽ നിന്ന് തന്റെ പിഎച്ച്ഡി പഠനം ഉപേക്ഷിച്ച് 2018 ലാണ് നാട്ടിൽ തിരിച്ചെത്തിയത്. ദക്ഷിണ കൊറിയ സർവകലാശാലയിൽ നിന്ന് മോളിക്യുലാർ സിഗ്നലിംഗ് പഠിക്കുകയായിരുന്നു. പഠനം ഉപേക്ഷിക്കുമ്പോൾ തനിക്ക് ഏറ്റവും ഇഷ്ടമുള്ള തൊഴിമേഖലയിൽ തന്നെ എത്തിപ്പെടണം എന്ന് തന്നെയായിരുന്നു ഇൻഷയുടെ ആഗ്രഹം. പിന്നീട അതികം ആലോചിക്കേണ്ടി വന്നില്ല തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഓർഗാനിക് ഫാർമിങ് ഇൻഷ തെരെഞ്ഞെടുത്തു.

അങ്ങനെ നീണ്ട രണ്ട് വർഷത്തെ കഠിനാധ്വാനം കൊണ്ട് ‘ഫാം-ടു-ഫോർക്ക്’ എന്ന ബ്രാൻഡ് ഇൻഷ ഉണ്ടാക്കിയെടുത്തു. തന്റെ സ്വപ്ന പദ്ധതി ആരംഭിക്കുമ്പോൾ, അവൾക്ക് ആകെയുണ്ടായിരുന്നത് 3.5 ഏക്കറുള്ള തറവാട്ടുഭൂമിയാണ്. അതിൽ സ്വന്തം കുടുംബത്തിനായി ആവശ്യമുള്ള വിളകൾ കൃഷി ചെയ്തിരുന്നു. പിന്നീട് ഇൻഷ കർഷകരെ സമീപിക്കാൻ തുടങ്ങി. അവരിൽ നിന്ന് വിത്തും വളവും വാങ്ങി. വിതയ്ക്കാനും കൃഷി ചെയ്യാനും മറ്റ് ജോലികൾ ചെയ്യാനും കൂലിപ്പണിക്കാരെ നിയമിച്ചു.

തൊഴിൽപരമായി ഒരു ശാസ്ത്രജ്ഞയായതിനാൽ, ഒരു വിള വളർത്താൻ ഗവേഷണം മതിയാകില്ലെന്ന് ഇൻഷയ്ക്ക് അറിയാമായിരുന്നു. വ്യത്യസ്ത സീസണുകളിൽ വ്യത്യസ്ത ഇനം വിത്തുകൾ പരീക്ഷിച്ചുകൊണ്ട് അവൾ മാസങ്ങളോളം കൃഷിയിൽ സമയം ചെലവഴിച്ചു. “ഞാൻ വിജയിച്ചതിനേക്കാൾ കൂടുതൽ പരാജയപ്പെട്ടു. ചിലപ്പോൾ വിള മുളപ്പിച്ചില്ല. അല്ലെങ്കിൽ വളം കൃത്യമായി പ്രവർത്തിച്ചില്ല. ചിലപ്പോൾ ഞാൻ അധിക വെള്ളം ഒഴിച്ചു. അല്ലെങ്കിൽ തെറ്റായ സീസണിൽ വിത്ത് നട്ടു. ഈ പരീക്ഷണങ്ങൾ ആറുമാസത്തെ എന്റെ സമയപരിധിക്കപ്പുറം നീണ്ടുനിന്നു. പക്ഷെ ഇതിൽ നിന്നെല്ലാം ഞാൻ പാഠങ്ങൾ ഉൾക്കൊണ്ട് ഞാൻ കൃഷിയിൽ തുടരാൻ തീരുമാനിച്ചു. ഈ തീരുമാനമാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്”. ഇൻഷ ദി ബെറ്റർ ഇന്ത്യയോട് പറഞ്ഞു.

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പൂർവ്വ വിദ്യാർത്ഥിയായ ഇൻഷ പച്ചപ്പും താഴ്ന്ന താപനിലയും ഉള്ള പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ട്. കാശ്മീർ, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ താമസിച്ച ശേഷം അവൾ ദക്ഷിണ കൊറിയയിലേക്ക് പിഎച്ച്ഡി എടുക്കാൻ പോയത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്ക് പേജിലും ഇൻഷ തന്റെ വിളകൾ വിൽക്കുന്നു. ഭൂരിഭാഗം ഉൽപ്പന്നങ്ങളും 24 മണിക്കൂറിനുള്ളിൽ വിറ്റഴിയാറുമുണ്ട്. ഇന്ന് ലക്ഷങ്ങളാണ് ഇൻഷയുടെ സമ്പാദ്യം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here