വീട്ടുതടങ്കലില്‍ നിന്ന് ഏകാന്ത തടവിലേക്ക്; ഓങ് സാന്‍ സൂചിയെ രഹസ്യ ജയിലിലേക്ക് മാറ്റി

മ്യാന്‍മര്‍ മുന്‍പ്രധാനമന്ത്രി ഓങ് സാന്‍ സൂചിയെ വീട്ടുതടങ്കലില്‍ നിന്ന് തലസ്ഥാനമായ നയ്പിഡോയിലെ അതീവസുരക്ഷയുള്ള സൈനിക നിര്‍മ്മിത ഏകാന്ത തടവറയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. സൂചി എവിടെയാണെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കാനാണ് സൈന്യത്തിന്റെ തീരുമാനം. സൂചിയുടെ വിചാരണ രഹസ്യ ജയിലില്‍ തന്നെ നടത്താനാണ് സൈന്യം നീക്കം നടത്തുന്നത്. വിചാരണയ്ക്കായി സൂചിയെ പുറത്തേക്ക് കൊണ്ടുവരേണ്ടതില്ലെന്നാണ് തീരുമാനിച്ചതെന്ന് സോ മിന്‍ ടുണ്‍ പ്രസ്താവനയില്‍ പറഞ്ഞു. (Myanmars Aung Suu Kyi Moved To Solitary Confinement)
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പട്ടാള അട്ടിമറിയിലൂടെ സൂചിയുടെ സര്‍ക്കാരിന് അധികാരം നഷ്ടമായത്. ഇതിനുപിന്നാലെ സൈന്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍, കൊവിഡ് മാനദണ്ഡ ലംഘനം, ടെലികമ്യൂണികേഷന്‍ നിയമലംഘനം എന്നിവയുള്‍പ്പെടെയുള്ള കേസുകളില്‍ ഓങ് സാങ് സൂചിയെ ആറ് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. 76കാരിയായ സൂകി വീട്ടുജോലിക്കാരോടും തന്റെ വളര്‍ത്തുനായയോടുമൊപ്പമായിരുന്നു ഏകാന്ത തടവില്‍ കഴിഞ്ഞിരുന്നത്.
Read Also: നായയും കുതിരയും സ്‌കേറ്റ് ബോര്‍ഡുമായി യുവതിയും; ഓട്ടമത്സരത്തിന്റെ കൗതുക കാഴ്ച
തനിക്കെതിരായ കേസുകള്‍ ജുന്റ കോടതിയിലെത്തുമ്പോള്‍ മാത്രമാണ് സൂചി വീട്ടുതടങ്കലില്‍ നിന്ന് പുറത്തേക്കിറങ്ങിയിരുന്നത്. 150 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കാനുള്ള കുറ്റങ്ങള്‍ സൂചിയുടെ മേല്‍ ചുമത്തിയിട്ടുണ്ട്. സൂചിക്കെതിരെയുള്ള 11 അഴിമതിക്കേസുകളില്‍ ആദ്യത്തേതിന്റെ വിധിയാണ് മ്യാന്‍മര്‍ കോടതി കഴിഞ്ഞ ഏപ്രിലില്‍ വിധിച്ചത്. ഓരോ കേസിനും പരമാവധി 15 വര്‍ഷം വരെയാണ് ശിക്ഷാ കാലാവധി.
Story Highlights: Myanmars Aung Suu Kyi Moved To Solitary Confinement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here