Advertisement

മഹാ വികാസ് അഘാഡി സഖ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോരാടും: ശരദ് പവാര്‍

June 23, 2022
3 minutes Read

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തുടരുമെന്ന് ശരദ് പവാര്‍. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. മഹാ വികാസ് അഘാഡി സഖ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്നും അദ്ദേഹം നിലപാട് പറഞ്ഞു. ( Situation will change once Sharad Pawar on Maharashtra political crisis)

വിമത എംഎല്‍എമാരെ വിലയ്ക്ക് വാങ്ങിയതാണെന്ന് ശരദ് പവാര്‍ ആരോപിക്കുന്നു. എംഎല്‍എമാരെ തെറ്റിദ്ധരിപ്പിച്ച് കടത്തിക്കൊണ്ട് പോകുകയായിരുന്നു. ഇതിനെല്ലാം പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ഇനിയും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴുള്ള രാഷ്ട്രീയപ്രതിസന്ധി വളരെവേഗം മറികടക്കാന്‍ സാധിക്കുമെന്നും ശരദ്പവാര്‍ പറഞ്ഞു.

വിമതര്‍ ഉദ്ധവ് താക്കറെയുമായി സംസാരിക്കാന്‍ തയാറാകണമെന്ന് ശരദ് പവാര്‍ ആവശ്യപ്പെട്ടു. മഹാവികാസ് അഘാഡി സഖ്യം വിടാന്‍ തയാറാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് അല്‍പസമയം മുന്‍പ് അറിയിച്ചിരുന്നു. ഉപാധികളോടെയാണ് ശിവസേന നിലപാടറിയിച്ചിരിക്കുന്നത്. വിമത എംഎല്‍എമാര്‍ 24 മണിക്കൂറിനകം മടങ്ങിയെത്തണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് എംഎല്‍എമാര്‍ ഗുവാഹത്തിയില്‍ നിന്നും തിരിക്കണമെന്നും ഉദ്ധവ് താക്കറെ ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Situation will change once Sharad Pawar on Maharashtra political crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top